Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രണയവും വിവാഹവും സംബന്ധിച്ച ഗോസിപ്പുകള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട് നടി ഭാവന വിവാഹിതയാകുന്നു.കന്നഡ സിനിമയിലെ യുവനിര്‍മാതാവാണ് വരന്‍. ഏറെക്കാലം പ്രണയത്തിലായിരുന്നുവെന്ന് പറഞ്ഞെങ്കിലും വരന്റെ പേര് വെളിപ്പെടുത്തിയില്ല. മലയാളത്തിലെ ഒരു പ്രമുഖ എന്റര്‍ടെയ്ന്‍മെന്റ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.2014 ല്‍ വിവാഹം കഴിക്കാനിരുന്നതാണെങ്കിലൂം തന്റെ തിരക്ക് കാരണം നീണ്ടു പോകുകയായിരുന്നെന്നും ഭാവന വ്യക്തമാക്കി. താന്‍ ഒരാളുമായി പ്രണയത്തിലാണെന്ന് നേരത്തെ ഭാവന വ്യക്തമാക്കിയിരുന്നു. വിവാഹത്തെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും പക്വമായി ചിന്തിക്കുന്ന ഒരാളെ വിവാഹം കഴിക്കാനാണ് തനിക്ക് താല്‍പ്പര്യമെന്നും താരം വ്യക്തമാക്കിയിരുന്നു.കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് തൃശ്ശൂരുകാരിയായ കാര്‍ത്തിക മേനോന്‍ വെള്ളിത്തിരയിലെത്തുന്നത്.മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഭാവന അഭിനയിച്ചിട്ടുണ്ട്.
Leave a Reply