Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പല വിഭവങ്ങളിലും ഒരു പ്രധാന ചേരുവയായി ചേര്‍ക്കുന്ന ഒന്നാണ് തക്കാളി. എന്നാല്‍ പച്ച നിറമുള്ള തക്കാളി അധികമാരും ഉപയോഗിക്കാറില്ല. ഇതിന്റെ ഗുണങ്ങള്‍ അറിഞ്ഞാല്‍ പച്ചത്തക്കാളിയെ നിങ്ങള്‍ അവഗണിക്കില്ല.
കാൻസർ അടക്കമുള്ള പല രോഗങ്ങളും തടയാന്‍ തക്കാളിയ്ക്കാവുകയും ചെയ്യും. നല്ലൊരു ഭക്ഷ്യവിഭവമെന്നതിലുമുപരിയായി സൗന്ദര്യവര്‍ദ്ധനവിനു സഹായിക്കുന്നൊരു വസ്തുവാണ് പച്ചതക്കാളി. തക്കാളിയുടെ ചില ഗുണമേന്മകളെ കുറിച്ചാണ് ചുവടെ പറയുന്നത്.
മസില്‍മാന്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും പച്ചത്തക്കാളി കഴിക്കുക. ഇത് മാംസപേശികളെ പോഷിപ്പിക്കുകയും പേശീബലം മെച്ചപ്പെടുത്തുകയും ചെയ്യും.
പച്ച തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ടൊമാറ്റിഡിന്‍ ഘടകം വാര്‍ദ്ധക്യം മൂലം മാംസപേശികള്‍ തൂങ്ങുന്നത് തടയാനും,മാംസ പേശിയുടെ വളര്‍ച്ചയ്ക്കും ദൃഡതയ്ക്കും ഉത്തമമാണ്.
പച്ചത്തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ടൊമാറ്റിഡിന്‍ കാൻസര്‍ കോശങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
ടൊമാറ്റിഡിന്‍ പേശികളുടെ വളര്‍ച്ച കൂട്ടുമ്പോള്‍ തന്നെ ശരീരത്തിലെ കൊഴുപ്പിന്‍റെ അളവ് ഗണ്യമായി കുറക്കുന്നു.അതിനാൽ പൊണ്ണത്തടിയുടെ ചികിത്സയ്ക്കും തക്കാളി ഉത്തമമാണ്.
തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ടോമാട്ടടിന്‍ ക്യാന്‍സര്‍, ഹൃദ്രോഗം ,അസ്ഥിഭംഗം എന്നിങ്ങനെ നിരവധി രോഗങ്ങളെ തടയാൻ സഹായിക്കും.
ദിവസവും പച്ചത്തക്കാളിയുടെ നീര് ഗര്‍ഭിണികള്‍ കഴിച്ചാൽ തളര്‍ച്ച, തലകറക്കം, വേദന, വയറുവീര്‍ക്കല്‍, മലബന്ധം തുടങ്ങിയവ ഇല്ലാതാക്കും. കുട്ടിയുടെ ആരോഗ്യവും നിലനിര്‍ത്താം.
ദിവസവും ഓരോ കപ്പ് പച്ചത്തക്കാളിയുടെ സൂപ്പ് കഴിക്കുന്നത് ഹൃദ്രോഗം തടയാന്‍ സഹായിക്കും.
പച്ചത്തക്കാളി കഴിച്ച് അതിനു പുറകെ പാല് കഴിച്ചാല്‍ നല്ല ഉറക്കം ലഭിക്കും.
Leave a Reply