Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പൃഥ്വിരാജിനെതിരെ രൂക്ഷ വിമർശനങ്ങളുമായി സംഗീത സംവിധായകന്‍ രമേശ് നാരായണ്‍. താന്‍ സംഗീതം നല്‍കിയ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ പൃഥ്വി ഇടപെട്ട് ഒഴിവാക്കി എന്നും തനിക്കിപ്പോള്‍ കിട്ടിയ ഈ സംസ്ഥാന പുരസ്‌കാരം പൃഥ്വിരാജിനുള്ള മറുപടിയാണെന്നും അദ്ദേഹം പറഞ്ഞു.രമേശ് നാരായണ്‍ സംഗീതം നല്‍കി യേശുദാസ് ആലപിച്ച ‘ഈ പുഴതന്‍’ എന്ന ഗാനമാണ് പൃഥ്വി ഇടപെട്ട് ഒഴിവാക്കിയ പാട്ടുകളിലൊന്ന്. അക്കാദമിക്ക് തലം മാത്രമേ ഉള്ളൂ എന്ന് പറഞ്ഞാണത്രെ പൃഥ്വി ഈ പാട്ട് ഒഴിവാക്കിയത്. ആര്‍എസ് വിമലാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എതിര്‍പ്പ് കണക്കിലെടുക്കാതെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയ ശാരദാംബരം… എന്ന ഗാനം ജയചന്ദ്രനെ കൊണ്ട് പാടിച്ചതും പൃഥ്വിരാജിന് ഇഷ്‌ടപ്പെട്ടില്ല. ജയചന്ദ്രനെ മാറ്റണമെന്നും പൃഥ്വിരാജ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെ താന്‍ എതിര്‍ത്തു തന്റെ നിര്‍ബന്ധം കാരണമാണ് അദ്ദേഹത്തെ മാറ്റാതിരുന്നതെന്നും ഇത്തരം നടന്മാരുടെ ഇടപെടലാണ് മലയാള സിനിമയ്‌ക്ക് നല്ല ഗാനങ്ങള്‍ ലഭിക്കാന്‍ തടസ്സമെന്നും രമേഷ് പറഞ്ഞു.
Leave a Reply