Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 7:22 am

Menu

Published on March 2, 2016 at 4:08 pm

നെയില്‍ പോളിഷ് അമിതവണ്ണത്തിന് കാരണമാകുമെന്നോ…?

did-you-know-wearing-nail-polish-could-make-you-gain

നെയില്‍ പോളിഷുകള്‍ നഖങ്ങള്‍ക്ക് ഭംഗി നല്‍കുമെന്ന് മാത്രമല്ല അത്യാഡംബരമല്ലാത്ത ഒരു അലങ്കാരമാണ് സ്ത്രീകൾക്ക് ഇപ്പോള്‍. നല്ല നിറത്തിലുള്ള നെയില്‍ പോളിഷും, ട്രാന്‍സ്‌പെരന്റ് നെയില്‍ കോട്ടുമെല്ലാം ഇപ്പോഴത്തെ പെൺകുട്ടികൾക്കിടയിൽ ട്രെന്റായി മാറിക്കഴിഞ്ഞു. ഇവ അമിത ഭാരത്തിനും വണ്ണം വെയ്ക്കാനും ഇടയാക്കുമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ..?എന്നാൽ സംഗതി സത്യമാണ്‍.ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയും എന്‍വയോണ്‍മെന്റ് വര്‍ക്കിംഗ് ഗ്രൂപ്പും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് നെയില്‍ പോളിഷ് അമിതവണ്ണത്തിന് കാരണമാകുമെന്ന് കണ്ടെത്തിയത്.

നെയില്‍ പോളിഷ് കൂടുതലായാല്‍ ശരീരഭാരം വര്‍ധിക്കും ഹോര്‍മോണ്‍ സന്തുലിതാവസ്ഥ തകരും ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയും എന്‍വിയോണ്‍മെന്റല്‍ വര്‍ക്കിംഗ് ഗ്രൂപ്പും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് നെയില്‍ പോളിഷ് അത്യന്തം മാരകമാണെന്ന് കണ്ടെത്തിയത്. നെയില്‍ പോളിഷ് നഖങ്ങളില്‍ നിന്ന് വിട്ട് പോകാതിരിക്കാനും ഫ്‌ളക്‌സിബിള്‍ ആയിരിക്കാനും ട്രിഫിനേല്‍ ഫോസ്‌ഫേറ്റ്-ടിപിഎച്ച്പി എന്നിവ ഉപയോഗിക്കാറുണ്ട്. നേരത്തെ ഫെതലെറ്റ്‌സ് എന്ന മാരകമായ ചേരുവയാണ് ഇതിന് പകരമായി ഉപയോഗിച്ചിരുന്നത്. ജനിതക വൈകല്യങ്ങളും പ്രശ്‌നങ്ങള്‍ക്കും ഫെതലെറ്റ്‌സ് കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ട്രിഫിനേല്‍ ഫോസ്‌ഫേറ്റ് പകരമായി ഉപയോഗിച്ച് തുടങ്ങിയത്. പക്ഷെ ട്രിഫിനേല്‍ ഫോസ്‌ഫേറ്റ് ഒരു എന്‍ഡോസ്രൈന്‍ ഡിസ്‌റപ്റ്ററാണ്-അന്ധസ്രാവി ഗ്രന്ധിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുവാനും ,ഹോര്‍മോണുകളെ പ്രവര്‍ത്തനക്ഷമമല്ലാതാക്കാന്‍ കഴിയും. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തിലൂടെ ജനിതക പ്രശ്‌നങ്ങള്‍ക്കും ശരീര വികസന പ്രശ്‌നങ്ങള്‍ക്കും ഇവ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.മനുഷ്യരില്‍ കാരണമില്ലാതെ ശരീര ഭാരം വര്‍ധിക്കുന്നതിനും ഇത് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.ഒട്ടുമിക്ക നെയില്‍ പോളിഷ് ബ്രാന്‍ഡുകളിലും ടിപിഎച്ച്പി ഉപയോഗിക്കുന്നുണ്ട്. ഹോര്‍മോണ്‍ സന്തുലിതാവസ്ഥ തകര്‍ക്കുന്നതിന് ഇത് കാരണമാകും. നിറമുള്ള നെയില്‍ പോളിഷുകളേക്കാള്‍ ടിപിഎച്ച്പി കൂടുതല്‍ അടങ്ങിയിരിക്കുന്നത് ട്രാന്‍സ്‌പെരന്റ് നെയില്‍ പോളിഷുകളിലാണ്.ഇനിയെങ്കിലും ഇടവിട്ട് നഖങ്ങളില്‍ പെയിന്റടിക്കുന്നവര്‍ ഒരല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News