Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 12:31 pm

Menu

Published on March 11, 2016 at 12:31 pm

അൾസർ അകറ്റാൻ ഉരുളക്കിഴങ്ങ് ശീലമാക്കൂ….!

potatoes-heal-stomach-ulcers

ഉരുളക്കിഴങ്ങ് ജ്യുസ് ഉള്‍പ്പെടെയുള്ളവ കഴിച്ചാല്‍ അള്‍സറും, നെഞ്ചെരിച്ചിലും കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങൾ. ഈ രോഗത്തെ ശമിപ്പിക്കാന്‍ വഴിയൊരുക്കുന്ന ആന്റി ബാക്ടീരിയ ഘടകങ്ങള്‍ ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.വയറിനുള്ളിലെ അള്‍സറിനും നെഞ്ചെരിച്ചിലിനും വഴിയൊരുക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുന്ന പ്രധാന മോളിക്യൂളുകളാണ് ഉരുളക്കിഴങ്ങിലുള്ളത്. അതിനാല്‍ ഇത് കഴിക്കുന്നതിലൂടെ അള്‍സര്‍ വരാനുള്ള സാധ്യതയുമില്ലാതാകുന്നു.മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ മൈക്രോബയോളജി ഗവേഷണ വിഭാഗമാണ് പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുന്നത്. എല്ലാ ഉരുളക്കിഴങ്ങുകൾക്കും അൾസറും നെഞ്ചെരിച്ചിലും ശമിപ്പിക്കാൻ കഴിവുണ്ട്. ഇതിനൊപ്പം ചില പ്രത്യേക ഇനം ഉരുളക്കിഴങ്ങുകൾ തിരഞ്ഞെടുത്തു ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് കൂടുതൽ നന്നാണെന്നും ഗവേഷകർ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News