Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മൾ ഓരോരുത്തരും ഉറങ്ങുമ്പോൾ കിടക്കുന്നത് പല തരത്തിലാണ്. കിടക്കുന്നതിന്റേയും ഉറക്കത്തിന്റേയും രീതിയനുസരിച്ച് പൊസിഷന്‍മാറിക്കൊണ്ടിരിക്കും. ചിലര്‍ക്ക് സ്ഥിരമായി കിടക്കുന്ന പൊസിഷനില്‍ കിടന്നാല്‍ മാത്രമേ ഉറ്കകം വരുകയുള്ളൂ. പലര്‍ക്കും കമിഴ്ന്ന് കിടന്നാലും, ചിലര്‍ക്ക് മലര്‍ന്നു കിടന്നാലും ചിലര്‍ക്ക് തിരിഞ്ഞു കിടന്നാലും ഒക്കെയായിരിക്കും ഉറക്കം വരുന്നത്.എന്നാൽ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇടതു വശം ചരിഞ്ഞു കിടന്നുറങ്ങുന്നതാണ് ഏറ്റവും ഉത്തമം.ആയുര്‍വ്വേദം പറയുന്നത് ഇടത് വശം ചേര്‍ന്ന് ഉറങ്ങുന്നത് കൊണ്ട്, അല്ലെങ്കില്‍ ഇടത്തേക്ക് ചെരിഞ്ഞ് കിടക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ടെന്നാണ്. എന്തൊക്കെയാണ് ഇടതു വശം ചേര്‍ന്നുറങ്ങുന്നതു കൊണ്ട് ലഭിയ്ക്കുന്ന ചില ഗുണങ്ങള്‍ എന്നു നമുക്ക് നോക്കാം….
കൂര്‍ക്കം വലി ഒഴിവാക്കും
കൂര്‍ക്കം വലിക്കുന്ന ശീലമുള്ളവരാണെങ്കില്‍ ഇടത് വശം ചെരിഞ്ഞ് കിടക്കുന്നത് ശ്വാസതടസം ഒഴിവാക്കാന്‍ സഹായിക്കും. അങ്ങനെ കൂര്‍ക്കം വലി ഒരു പരിധി വരെ തടയാന്‍ സാധിക്കും.
ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടാം
ഹൃദയത്തിലേക്ക് രക്തയോട്ടം കൂട്ടുകയും പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനും ഈ കിടപ്പ് രീതി സഹായിക്കും. നെഞ്ചെരിച്ചിലും അസിഡിറ്റിയും പിന്നെ ബുദ്ധിമുട്ടിക്കില്ല.
ശരീര വേദന
തുടര്‍ച്ചയായി കഴുത്ത് വേദനയും നടുവേദനയും അനുഭവിക്കുന്നവര്‍ക്ക് ഇതില്‍ നിന്ന് രക്ഷ നേടാന്‍ ഈ കിടപ്പ് രീതി സഹായിക്കും.
മലബന്ധത്തിന് പരിഹാരം
മലബന്ധം പോലുള്ള പ്രശ്ങ്ങള്‍ക്ക് ഇടതു വശം ചേര്‍ന്നുറങ്ങുന്നത് നല്ലതാണ്.
ഗര്‍ഭിണികള്‍ക്ക് രക്തയോട്ടം സുഗമമാക്കും
ഗര്‍ഭിണികള്‍ ഇടതുവശം ചെരിഞ്ഞു കിടക്കുന്നത് ശരീരത്തിലെ രക്തയോട്ടം നല്ല നിലയിലാക്കും. ഗര്‍ഭസ്ഥ ശിശുവിലേക്കുള്ള രക്തയോട്ടവും ഗര്‍ഭപാത്രത്തിലേക്കുള്ള രക്തപ്രവാഹവും ആവശ്യമായ രീതിയില്‍ ഉണ്ടാവും. ഗര്‍ഭിണികളില്‍ നടുവ് വേദന ഇല്ലാതാക്കാനും ഇത് സഹായിക്കും.
ഇന്‍സോംമ്‌നിയ തടയുന്നു
ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങളും ഇടതു വശം ചേര്‍ന്നുറങ്ങുന്നതു മൂലം ഇല്ലാതാവുന്നു. എത്ര ശ്രമിച്ചിട്ടും മാറാത്ത ഇത്തരത്തിലുള്ള അസുഖങ്ങള്‍ക്ക് ഇടതു വശം ചേര്‍ന്നുറങ്ങുന്നത് നല്ലതാണ്.
നല്ല ഉറക്കം
എല്ലാത്തിനുമുപരിയായി നല്ല ഉറക്കം ലഭിയ്ക്കാനും ഇടതു വശം ചേര്‍ന്നു കിടക്കുന്നത് നല്ലതാണ്. ഇത് പലപ്പോഴും ആരോഗ്യവും ഊര്‍ജ്ജവും തേജസ്സും നല്‍കുന്നു.
Leave a Reply