Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൂര്‍ക്കംവലി ഉറങ്ങുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഒരേ പോലെ ബുദ്ധിമുട്ടാണ്. ആരോഗ്യകരമല്ലാത്ത ഉറക്കത്തിന്റെ ലക്ഷണം കൂടിയാണ് ഇത്.ശരിയായ രീതിയില്‍ ശ്വസിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഒരാള്‍ക്ക് കൂര്‍ക്കംവലി ഉണ്ടാകുന്നത്. ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാത്ത അവസ്ഥ കൂര്‍ക്കംവലിക്കുമാത്രമല്ല, കാൻസറിന് വരെ കാരണമായേക്കാമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ വ്യക്തമായത്. ഓക്സിജന്റെ അപര്യാപ്തത മൂലം രക്തവാഹിനികളുടെ വളര്‍ച്ചയിലുണ്ടാകുന്ന വ്യതിയാനമാണ് കാൻസറിന് കാരണമാകുന്നതെന്നാണ് അമേരിക്കന്‍-സ്‌പാനിഷ് സംഘം നടത്തിയ പഠനത്തില്‍ വ്യക്തമായത്. സ്ലീപ് അപ്നിയ എന്ന അവസ്ഥയാണ് പലപ്പോഴും കൂര്‍ക്കം വലിക്ക് പിന്നില്‍. ശരീരത്തിലേക്കുള്ള ഓക്‌സിജന്‍ പ്രവേശനം തടയുകയാണ് ചെയ്യുന്നത്. ഇത് അമിതവണ്ണം, പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്ക്കും കാരണമാകും. ഇതിന് പുറമേയാണ് ശരീരത്തില്‍ ആവശ്യത്തിന് ഓക്‌സിജന്‍ എത്താതിരിക്കുന്നത് കാൻസറിനും വഴിവെയ്ക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.കൂര്‍ക്കംവലിയെ സൂക്ഷിക്കുക മാത്രമല്ല വേണ്ടിവന്നാല്‍ ചികല്‍സ തേടാനും മറക്കരുത്.
Leave a Reply