Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 1:25 am

Menu

Published on March 30, 2016 at 11:45 am

ലിസിയുമായി പിരിയാനുണ്ടായ കാരണം ആദ്യമായി വെളിപ്പെടുത്തി പ്രിയദർശൻ

priyadarshan-reveals-the-reason-behind-his-divorce

ലിസിയുമായി  പിരിയാനുണ്ടായ  കാരണം ആദ്യമായി    പ്രിയദര്‍ശന്‍ വെളിപ്പെടുത്തുന്നു . ചെറിയൊരു ഈഗോ ക്ലാഷിന്റെ പേരിലാണ് ഞങ്ങള്‍ പിരിഞ്ഞതെന്നും തന്നെ സംബന്ധിച്ച് അത് ഷോക്കായിരുന്നു എന്നും പ്രിയന്‍ പറഞ്ഞു.പ്രമുഖ മാസികയ്ക്ക്  നല്കിയ അഭിമുഖത്തിലാണ് പ്രിയദർശൻ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.  തൻറെ  വിജയങ്ങൾക്കെല്ലാം പിന്നിൽ  ലിസിയാണെന്നും പ്രിയൻ  പറഞ്ഞു.ഞാനൊരു കണ്‍സേര്‍വേറ്റീവ് കുടുംബത്തില്‍ ജനിച്ചുവളര്‍ന്നതാണ്. പുരുഷന്റെ മനസ്സിലെ ഭാര്യ എന്നുപറയുന്നതിന് മിക്കവാറും അമ്മയാവും മാതൃക. പക്ഷേ കല്യാണം കഴിക്കുമ്പോള്‍ അമ്മയില്‍ കണ്ടിട്ടുള്ള കാര്യങ്ങള്‍ ഒരിക്കലും ഭാര്യയില്‍ പ്രതീക്ഷിക്കരുത്. അത് കിട്ടില്ല. കാരണം വേറൊരു ജനറേഷനില്‍ ജനിക്കുന്നവരാണ് ഇവര്‍. എന്റെ അച്ഛനും അമ്മയ്ക്കുമൊക്കെ ലിസിയെ ഭയങ്കര ഇഷ്ടമായിരുന്നു. നടക്കാന്‍ പറ്റുന്ന കാലം വരെ അച്ഛനാണ് ലിസിയെ എയര്‍പോര്‍ട്ടില്‍ വിടുന്നതും പിക്ക് ചെയ്യുന്നതുമൊക്കെ. അച്ഛന് എന്റെ അനിയത്തിയെക്കാളും ഇഷ്ടമായിരുന്നു ലിസിയെ. അനിയത്തി ഡോക്ടറേറ്റ് എടുത്തൊരു പ്രൊഫസറാണ്. അച്ഛന്‍ അവളോട് പറയുന്നത് ലിസിയുടെ ഡിസിപ്ലിന്‍ കണ്ടുപഠിക്കെന്നാണ്. ഇത്രയും വര്‍ഷം ഞാന്‍ ലിസിയുമൊത്ത് ജീവിച്ചത് സ്വര്‍ഗത്തില്‍ തന്നെയാണ്. ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞു. എങ്കിലും എന്റെ വീടിന്റെ മുന്നിലെ ‘പ്രിയദര്‍ശന്‍ ലിസി’ എന്ന ബോര്‍ഡ് ഞാന്‍ മാറ്റിയിട്ടില്ല. എനിക്കറിയാം, എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അവള്‍ക്ക് എന്നോടുള്ള ബഹുമാനവും എനിക്ക് അവളോടുള്ള ബഹുമാനവുമൊന്നും നഷ്ടപ്പെട്ടില്ലെന്ന്. ഇതൊരു ഈഗോയുടെ മാത്രം പ്രശ്‌നമാണ്-പ്രിയൻ  പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News