Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അവതരണത്തിന്റെ കാര്യത്തിൽ റിമിയെ വെല്ലാൻ അധികമാരും ഉണ്ടാകില്ല. കാണികളേയും താരങ്ങളേയും ഒരുപോലെ കൈയ്യിലെടുക്കുന്നതാരം. റിമി ടോമിയുടെ പല ചോദ്യങ്ങള്‍ക്കുമുന്നിലും താരങ്ങള്‍ ചിരിച്ച് ചിരിച്ച് ചാകാറുണ്ട്. റിമി ടോമി എന്തും ചോദിക്കുമെന്ന് അറിയാം. അതൊക്കെ പ്രതീക്ഷിച്ചു തന്നെയാണ് റിമിയുടെ ഷോയില്‍ പലരും എത്തുന്നത്. എന്നാല്‍, പലരും ഉരുളക്കുപ്പേരി പോലെ ഉത്തരവും നല്‍കാറുണ്ട്. എന്നാല്‍, റിമി ടോമി ഒരിക്കലും ഇങ്ങനെയൊരു മറുപടി പ്രശസ്ത താരം പൃഥ്വിരാജില്‍ നിന്ന് പ്രതീക്ഷിച്ചു കാണില്ല.വനിത അവാര്‍ഡ് വേദിയിലായിരുന്നു റിമിയും പൃഥ്വിയും ഒന്നിച്ചെത്തിയത്. മികച്ച നടനുള്ള പുരസ്‌കാരം നേടിയ താരത്തോടെ റിമി ചോദിച്ചതിങ്ങനെ..അതും പാട്ടിലൂടെയായിരുന്നു ഈ ചോദ്യം. അതിന് പൃഥ്വി കിടിലം മറുപടി തന്നെ നല്‍കി.അമര്‍ അക്ബര്‍ അന്തോണിയിലെ പൃഥ്വിയുടെ തന്നെ പാട്ടായിരുന്നു റിമി ചോദിച്ചത്.
” പ്രേമം എന്നാല്‍ എന്താണു രാജൂ…….”. റിമി നീട്ടി പാടി… ഒട്ടും വൈകിയില്ല മറുപടിയും എത്തി, “അത് കരളിനുള്ളിലേ സുപ്രിയയാണു റിമി….. “പൃഥ്വിയുടെ മറുപടി കേട്ട് കാണികളും സദസ്സിലുള്ളവരും പൊട്ടിച്ചിരിച്ചു.
–
–
Leave a Reply