Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 2:56 pm

Menu

Published on April 20, 2016 at 2:53 pm

കൊളസ്‌ട്രോളിന് ഇനി ചികിത്സ വേണ്ട…ഇവ കഴിച്ചാൽ മതി …!!

foods-that-lower-cholesterol-naturally

പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്ന ഒരു രോഗമാണ് കൊളസ്‌ട്രോള്‍. ഹൃദയാഘാതം, അമിതവണ്ണം തുടങ്ങി കൊളസ്‌ട്രോളിന്റെ ദൂഷ്യവശങ്ങളേറെയാണ്. ഭക്ഷണ, ജീവിത ശീലങ്ങളാണ് പലപ്പോഴും കൊളസ്‌ട്രോളിന് കാരണമാകുന്നത്. കൊളസ്‌ട്രോള്‍ രണ്ടു തരമുണ്ട്. എച്ച്ഡിഎല്‍ അഥവാ നല്ല കൊളസ്‌ട്രോളും എല്‍ഡിഎല്‍ അഥവാ ചീത്ത കൊളസ്‌ട്രോളും. ശരീരത്തിന്റെ ആരോഗ്യത്തിന് നല്ല കൊളസ്‌ട്രോള്‍ വളരെ അത്യാവശ്യമാണ്. എന്നാല്‍ ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കുകയും വേണം.ഭക്ഷണശീലങ്ങളില്‍ കൃത്യമായ ചിട്ടകള്‍ പാലിച്ച് ഒരു പരിധി വരെ കൊളസ്‌ട്രോളിനെ തടയാവുന്നതേയുള്ളൂ. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെപ്പറ്റി അറിയൂ………….

ഓട്‌സ്

ഓട്‌സ് നമ്മുടെ ആരോഗ്യകരമായ ഭക്ഷണത്തില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. മാത്രമല്ല പ്രഭാത ഭക്ഷണമായി ഓട്‌സ് കഴിയ്ക്കുന്നത് കൊളസ്‌ട്രോളിന്റെ കാര്യത്തില്‍ തീരുമാനമാക്കുന്നു.

ബ്ലൂ ബെറി

ബ്ലൂ ബെറി മാത്രമല്ല ബെറികളില്‍ പെടുന്ന എല്ലാ പഴവര്‍ഗ്ഗങ്ങളും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. ഇത് ആര്‍ത്രൈറ്റിസ് സംബന്ധമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.

പുഴുങ്ങിയ മുട്ട

മുട്ട കൊഴുപ്പ് കൂട്ടുന്ന ഭക്ഷണമാണ് എന്നൊരു ഖ്യാതി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നത് കൊളസ്‌ട്രോളിനെ പിടിച്ചു കെട്ടാന്‍ പറ്റിയ ഏറ്റവും നല്ല വഴിയാണ്.

ചീര

ചീരയും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്ന ഭക്ഷണങ്ങളില്‍ മുന്നിലാണ്. കൊഴുപ്പ് കുറയ്ക്കാന്‍ ഇത്രയേറെ സഹായിക്കുന്ന മറ്റൊരു ഭക്ഷണം ഇല്ലെന്നു തന്നെ പറയാം. വിറ്റാമിന്‍ ബി, മഗ്നീഷ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ കലവറയാണ് ചീര. ഇത് കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നു.

മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതാണ് മീന്‍. മീന്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് അത്രയേറെ നല്ലതുമാണ്. അയല, മത്തി, കിളിമീന്‍ തുടങ്ങിയ മീനുകള്‍ക്ക് പ്രാധാന്യം നല്‍കി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു.

നെല്ലിയ്ക്ക

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ കൂട്ടുകയും ചെയ്യുന്ന ഒന്നാണ്. ഇതില്‍ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ഗ്രീന്‍ ടീ

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതില്‍ ഗ്രീന്‍ ടീയ്ക്ക് മുഖ്യപങ്കുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശരീരത്തിന് ദോഷകരമായ ട്രൈഗ്ലിസറൈഡുകള്‍ ഒഴിവാക്കാനും സഹായിക്കും.

ഇഞ്ചി

ചീത്ത കൊളസ്‌ട്രോള്‍ തോത് കുറയ്ക്കുവാന്‍ ഇഞ്ചി വളരെ നല്ലതാണ്. ഇത് രക്തം കട്ടപിടിയ്ക്കുന്നതിനെ തടയും. ഇത് ഹൃദയപ്രശ്‌നങ്ങള്‍ തടയാന്‍ വളരെ നല്ലതു ത്‌ന്നെ.

വെളുത്തുള്ളി

വെളുത്തുള്ളിയിലെ അലിസിന്‍ കൊളസ്‌ട്രോള്‍ രക്തധമനികളില്‍ പിടിയ്ക്കുന്നതു തടയുന്നു. രക്തം കട്ട പിടിയ്ക്കുന്നതു തടയാനും ഇതിന് സാധിയ്ക്കും.

ഒലീവ് ഓയിലില്‍

പോളിഫിനോളുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തടയുന്നു.

ബദാം

ബദാം കഴിയ്ക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ദിവസവും ബദാം കഴിയ്ക്കുന്നത് മാനസികാരോഗ്യവും ശാരീരികാരോഗ്യവും നല്‍കുന്നു. കൊളസ്‌ട്രോളിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനും ബദാം കഴിയ്ക്കുന്നത് നല്ലതാണ്.

ഡാര്‍ക്ക് ചോക്ലേറ്റ്

ചോക്ലേറ്റ് ഇഷ്ടമില്ലാ്ത്തവര്‍ ആരുമുണ്ടാവില്ല. ആരോഗ്യത്തിന് അത്രയേറെ നല്ലതാണ് ഡാര്‍ക്ക് ചോക്ലേറ്റുകള്‍. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കുന്നുണ്ട് എന്നതാണ് ചോക്ലേറ്റിനെ ഇത്രത്തോളം പ്രിയങ്കരമാക്കിയതും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News