Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തമിഴ് സിനിമാവേദിയില്‍ സൂപ്പര്‍താരം അജിത്തും വിശാലും തമ്മിലുള്ള പോര് രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്.കളി കഴിഞ്ഞ് താരങ്ങള്‍ക്ക് വേണ്ടി നടത്തിയ പാര്‍ട്ടിയില്‍ ഡാന്‍സ് ജോക്കിയോട് അജിത്തിന്റെ പാട്ട് നിര്‍ത്താന്‍ വിശാല്‍ ആവശ്യപ്പെട്ടതാണ് ഇക്കാര്യത്തിലെ ഏറ്റവും പുതിയ സംഭവം. നടികര്‍ സംഘത്തിന് കെട്ടിടം പണിയുന്നതുമായി ബന്ധപ്പെട്ട് നക്ഷത്തിര ക്രിക്കറ്റ് മാച്ച് എന്ന പേരില്‍ നടികര്‍ സംഘം നടത്തിയ പരിപാടിയില്‍ ഡല്‍ഹിയിലെ കടുത്ത ചൂട് അവഗണിച്ച് തിരക്ക് പിടിച്ച് നടക്കുന്ന ഷൂട്ടിംഗ് സെറ്റില്‍ നിന്നും സൂപ്പര്‍താരം രജനീകാന്ത് പോലും കളിക്കാനെത്തിയിരുന്നു. കളി കഴിഞ്ഞ് ചെന്നെയിലെ പോപ്പുലര്‍ ഹോട്ടലില്‍ നടത്തിയ പാര്‍ട്ടിയില്‍ നടന്മാരെല്ലാം ഉത്സവ മൂഡിലായിരുന്നു. ചിലര്‍ക്ക് ഡാന്‍സ് കളിക്കണമെന്ന് പോലും തോന്നി. ഇത് ലക്ഷ്യം വെച്ച് ഡാന്‍സ് ജോക്കി തമിഴില്‍ അടുത്തകാലത്ത് പോപ്പുലറായ ഡപ്പാംകൂത്ത് പാട്ടുകളെല്ലാം വെച്ചുകൊടുത്തു. ഇതിനിടയില്‍ അജിത്തിന്റെ സിനിമയായ യെന്നൈ അറിന്താലിലെ ആധാരു ആധാരു എന്ന ഗാനം വന്നപ്പോള്‍ വിശാലും വില്ലന്‍ നടന് സൗന്ദര്യരാജനും ആ പാട്ട് നിര്‍ത്താന്‍ കര്‍ശനമായി നിര്‍ദേശിച്ചെന്നാണ് വിവരം. വിശാല്‍ ആവര്‍ത്തിച്ച് പറഞ്ഞതോടെ ഡിജെയ്ക്ക് ഇംഗ്ളീഷ് പാട്ടു വെയ്ക്കേണ്ടി വന്നു.
നടികര്‍ സംഘത്തിന് സ്വന്തമായി ആസ്ഥാനമന്ദിരം പണിയുമെന്ന വാഗ്ദാനത്തിനൊപ്പമാണ് വിശാലിന്റെ നേതൃത്വത്തിലുള്ള പാനല്‍ നടികര്‍ സംഘം തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. താരസംഘടനയ്ക്ക് കെട്ടിടം പണിയാന്‍ പൊതുജനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കുന്നതിനെ അജിത്ത എതിര്‍ത്തിരുന്നതായാണ് സൂചന. ചടങ്ങിന് ക്ഷണിക്കാനായി അജിത്തിനെ കണ്ടപ്പോള്‍ താരങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് കെട്ടിടം നിര്‍മ്മിക്കണമെന്നും അല്ലാതെ പൊതുജനങ്ങളില്‍ നിന്ന് പണം കണ്ടെത്തരുതെന്നും അജിത്ത് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
Leave a Reply