Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 16, 2025 2:35 am

Menu

Published on April 22, 2016 at 1:17 pm

650 സ്ത്രീകളുമായി കിടക്ക പങ്കിട്ടിട്ടുണ്ടെന്ന് വെസ്റ്റിന്‍ഡീസ് മുന്‍ ക്രിക്കറ്റ് താരത്തിന്റെ വെളിപ്പെടുത്തല്‍

west-indies-cricketer-tino-best-claims-he-has-slept-with-500-to-650-women

ലണ്ടന്‍ : അറുനൂറിലധികം സ്ത്രീകളുമായി കിടക്ക പങ്കിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി വെസ്റ്റിന്‍ഡീസ് മുന്‍ താരം ടിനോ ബെസ്റ്റ്.ഡെയ്‌ലി മെയ്‌ലില്‍ പ്രസിദ്ധീകരിച്ച ‘മൈന്‍ഡ് ദ് വിന്‍ഡോസ്, മൈ സ്‌റ്റോറി’ എന്ന ആത്മകഥയിലാണ് ടിനോയുടെ വെളിപ്പെടുത്തല്‍.ക്രിക്കറ്റ് മാച്ചുകളുമായി ബന്ധപ്പെട്ട് ലോകം ചുറ്റുന്നതിനിടെയാണ് ഇത്രയധികം സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്തിയത്. തന്റെ ആദ്യത്തെ പ്രണയം തകര്‍ന്നതാണ് ഇത്തരമൊരു ജീവിതം തെരഞ്ഞെടുക്കാന്‍ കാരണമെന്നും ടിനോ പറഞ്ഞു.’മൈന്‍ഡ് ദ് വിന്‍ഡോസ്, മൈ സ്‌റ്റോറി’ എന്ന ആത്മകഥയില ടിനോ വ്യക്താമാക്കുന്നു. സ്ത്രീകളുമായി പെട്ടെന്ന് അടുക്കാന്‍ തനിക്ക് പ്രത്യേക കഴിവുണ്ടെന്നാണ് 34 കാരനായ ടിനോയുടെ അവകാശവാദം.

ലോകത്ത് എവിടെപ്പോയാലും താന്‍ സ്ത്രീകളുമായി വളരെ പെട്ടെന്ന് സൗഹൃദത്തിലാകുമെന്ന് ടിനോ പറയുന്നു. ആ സൗഹൃദ ബന്ധങ്ങളിലൂടെയാണ് 500 മുതല്‍ 650 വരെ സ്ത്രീകളുമായി കിടക്ക പങ്കിടാന്‍ അവസരം ലഭിച്ചത്. താന്‍ കറുത്ത ബ്രാഡ് പിറ്റാണെന്നും ലോകത്തിലെ ഏറ്റവും സുന്ദരനായ കഷണ്ടിത്തലയനാണ് താനെന്നും ടിനോ അവകാശപ്പെടുന്നു. തന്റെ ആദ്യ കാമുകിയായ മെലീസയില്‍ തനിക്ക് 11 വയസുള്ള കുട്ടിയുണ്ടെന്നും താരം പറയുന്നു.

സ്ത്രീകളുമായി പരിചയപ്പെടുന്നതിന് തന്റേതായ ശൈലിയുണ്ട്. ‘ഏതെങ്കിലും പെണ്‍കുട്ടിയെ ഒറ്റക്കു കണ്ടാല്‍ ഞാന്‍ പോയി പരിചയപ്പെടും. എന്റെ പേരുപറഞ്ഞാണ് തുടങ്ങുന്നത്. എന്റെ പേര് ബെസ്റ്റ്, നിങ്ങളുടെയോ എന്ന് ചോദിച്ചാണ് തുടങ്ങുന്നത്. വിന്‍ഡീസ് ടീമിലെത്തുമ്പോള്‍ ഞാന്‍ മറ്റുള്ളവരെക്കാള്‍ ചെറുപ്പമായിരുന്നു. പോരാത്തതിന് സൗന്ദര്യവുമുണ്ട്. അതാകാം പെണ്‍കുട്ടികളെന്നെ ഇഷ്ടമാകാന്‍ കാരണം’ ടിനേ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News