Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 5:28 am

Menu

Published on April 23, 2016 at 12:49 pm

കങ്കണ ഹൃത്വിക്കിനയച്ച ഇമെയ്‌ലുകള്‍ പുറത്ത്;ആറു മാസത്തിനിടെ 3000 മെയിലുകള്‍ ;പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

kangana-hrithiks-mail-trail-thats-shocking-b-town

ബോളിവുഡ്‌ ഇപ്പോള്‍ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന വിഷയം ഹൃത്വിക്‌ റോഷന്‍ കങ്കണാറാണത്ത്‌ അടിയാണ്‌. ഇരുവരും നിഷേധിച്ചുകൊണ്ടിരിക്കുമ്പോഴും കാട്ടുതീ പോലെ പടര്‍ന്നു കൊണ്ടിരിക്കുകയാണ്.കങ്കണ തന്റെ പ്രതിഛായ തകര്‍ത്തുവെന്നാണ് ഹൃത്വികിന്റെ ആരോപണം. കങ്കണ തിരിച്ചും അങ്ങിനെ തന്നെയാണ് പറയുന്നതും. അതില്‍ കങ്കണയുടെ പ്രധാന ആരോപണമായിരുന്നു ഹൃത്വിക് തനിക്ക് മോശം ഇ മെയിലുകള്‍ അയച്ചുവെന്നത്. ഹൃത്വിക് ഇത് നിഷേധിച്ചെന്നു മാത്രമല്ല കങ്കണയാണ് ഇങ്ങനെ ചെയ്തതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഹൃത്വികിന്റെ വാദങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്തായിരിക്കുകയാണ്.കങ്കണ ഹൃത്വികിന് അയച്ച പ്രണയപങ്കിലമായ മെയിലുകള്‍ പുറത്തായിരിക്കുന്നു.ഞാന്‍ രാവിലെ എഴുന്നേറ്റു ഗൂഗിളില്‍ നിന്നെ തിരയുകയാണ് ആദ്യം ചെയ്തത്, ഞാന്‍ ഭാവനയിലുള്ള ഒരാളുമായാണോ സംസാരിക്കുന്നത്? എന്നോട് എന്താണ് ഒരിക്കലും സംസാരിക്കാത്തത്? , ഈ മെയിലുകള്‍ എല്ലാം അയച്ചിട്ടും ഒരു മറുപടി പോലും ലഭിക്കുന്നില്ല എന്നത് എത്രമാത്രം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് അറിയുമോ? എന്നിങ്ങനെയൊക്കെ പറയുന്ന മെയിലുകളാണ് പുറത്തുവന്നത്. ഇതിനിടയില്‍ കങ്കണ അയച്ചതെന്ന് പറയപ്പെടുന്ന ഇമെയില്‍ സന്ദേശങ്ങള്‍ ഹൃത്വിക് സൈബര്‍ ഇന്‍വെസ്റ്റിഗേഷന്‍ സെല്ലിന് സമര്‍പ്പിച്ചു. ഉദ്യോഗസ്ഥര്‍ ഇവ ഡിജിറ്റര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി. സ്വന്തം മെയില്‍ ഐഡിയില്‍ നിന്നും വ്യാജ ഇ മെയില്‍ ഐഡിയില്‍ നിന്നും മെയില്‍ അയച്ച കങ്കണയ്ക്ക് ഹൃത്വിക്കിനോട് അടങ്ങാത്ത പ്രണയം ഉണ്ടായിരുന്നതിലാണെന്നാണ് നിഗമനം.

ഹൃത്വികിന് കങ്കണയുമായി ബന്ധം ഉണ്ടായിരുന്നതായും പാരീസില്‍ വെച്ച് കങ്കണയെ ഹൃത്വിക് വിവാഹം ആലോചിച്ചെന്നുമാണ് കങ്കണയുടെ ആരോപണം. എന്നാല്‍ പോലീസ് കരുതുന്നത് കങ്കണ പരാതിയില്‍ പറയുന്ന കാലത്ത് ഹൃത്വിക് പാരീസ് സന്ദര്‍ശിച്ചതിന് തെളിവുകള്‍ ഇല്ലെന്നാണ്. അതുപോലെ തന്നെ 3000 മെയിലുകള്‍ കങ്കണയില്‍ നിന്നും സ്വീകരിച്ച ഹൃത്വിക് തിരിച്ച് ഒരു മെയില്‍ പോലും അയച്ചിട്ടില്ല. ഇത്രയും വര്‍ഷത്തിനിടയില്‍ വെറും നാലു ഫോണ്‍ കോളുകള്‍ മാത്രമാണ് ഹൃത്വിക് വിളിച്ചിരിക്കുന്നത്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News