Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 8, 2025 4:05 am

Menu

Published on May 7, 2016 at 10:43 am

കുരുമുളക് വെള്ളത്തിലിട്ട് കുടിച്ചാൽ………

what-happens-when-you-drink-pepper-water

കറുത്തപൊന്ന് എന്നറിയപ്പെടുന്ന കുരുമുളകിന് ഗുണങ്ങളേറെയാണ്.കറികള്‍ക്കു രുചി നല്‍കുന്നതു മാത്രമല്ല, പനി, കോള്‍ഡ് പോലുളള പല അസുഖങ്ങള്‍ക്കും കുരുമുളകുകാപ്പിയും കുരുമുളകുവെള്ളവും നല്ല പരിഹാരവുമാണ്.അതുപോലെ തന്നെയാണ് കുരുമുളക് വെള്ളത്തിലിട്ട് കുടിക്കുന്നത്.ഇങ്ങനെ കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്. വളരെ ലളിതമായ രീതിയില്‍ കുരുമുളകുവെള്ളം തയ്യാറാക്കാം.അതിനായി 2 കപ്പു വെള്ളത്തില്‍ 2 ടീസ്പൂണ്‍ കുരുമുളകുപൊടി ചേര്‍ത്തു തിളപ്പിയ്ക്കുക. ഇതില്‍ ഒരു നുള്ള് ഉപ്പും ഒന്നുരണ്ടു റോസാദലങ്ങളും ചേര്‍ക്കുക. ഈ വെള്ളം ഊറ്റിയെടുക്കാം.ഇതു കുടിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളാണ്…………

ശരീരത്തിന് ഊര്‍ജം ലഭ്യമാക്കാന്‍ ഇത് സഹായിക്കും. പ്രത്യേകിച്ചു വേനല്‍ക്കാലത്ത്.

ദിവസം രണ്ടു തവണ വീതം ഇത് കുടിയ്ക്കുന്നത് മലബന്ധമകറ്റാന്‍ സഹായകമാണ്.

ശരീരത്തിലെ ജലാംശം നില നിര്‍ത്തുന്നതിനുള്ള നല്ലൊരു വഴിയാണിത്. ഇത് രാവിലെയും കിടക്കാന്‍ പോകുന്നതിനു തൊട്ടു മുന്‍പായും കുടിയ്ക്കാം

തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയ കൂടിയാണ് കുരുമുളകുവെള്ളം.

ഭക്ഷണത്തോടുള്ള ആര്‍ത്തി നിയന്ത്രിയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് കുരുമുളകുവെള്ളം.

ദിവസവും ഇതു രണ്ടു തവണ കുടിയ്ക്കുന്നത് എല്ലുകളുടെ ബലം വര്‍ദ്ധിപ്പിയ്ക്കും.

പ്രതിരോധശേഷി നല്‍കുന്നു.

പ്രമേഹം, ക്യാന്‍സര്‍ പോലുളളവ തടയാന്‍ സഹായിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News