Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പച്ചക്കറി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…നിങ്ങള്‍ക്ക് ആയുസ് വളരെക്കുറവാണ്. ഇതു വെറുതെ പറയുന്നതല്ല മാംസാഹാരം ഒഴിവാക്കി പച്ചക്കറിമാത്രം കഴിയുന്നത് ആയുസ് കുറയാന്‍ കാരണമാകുമെന്ന് പഠനം.ഓസ്ട്രലിയന്‍ ഗ്രാസ് സര്‍വകലാശാല നടത്തിയ ഹെല്‍ത്ത് ഇന്റര്‍വ്യൂ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. പച്ചക്കറി മാത്രം കഴിച്ചു ജീവിക്കുന്നവര്‍ക്ക് ജീവിതനിലവാരം കുറവായിരിക്കും. മാംസാഹാരികളെ അപേക്ഷിച്ച് പച്ചക്കറി മാത്രം കഴിച്ച ജീവിക്കുന്നവര്‍ക്ക് മാനസികവൈകല്യത്തിനുള്ള സാധ്യതയും കൂടുതലാണ്.
പച്ചക്കറി മാത്രം കഴിക്കുന്നവര്‍ക്കു മറ്റുള്ളവരെ അപേക്ഷിച്ച് അലര്ജിവരാനുള്ള സാധ്യത ഇരട്ടിയാണ്. പച്ചക്കറി മാത്രം കഴിക്കുന്നവര്‍ക്കു ക്യാന്‍സര്‍ വരാനുള്ള സാധ്യത 166 ശതമാനമാണെന്നും പഠനം പറയുന്നു. അസ്ഥി ക്ഷയം, പ്രമേഹം എന്നിവ പച്ചക്കറി മാത്രം കഴിക്കുന്നവര്‍ക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മറ്റുള്ളവരെ അപേക്ഷിച്ച് 18 സാംക്രമിക രോഗങ്ങളില്‍ 14 എണ്ണവും പച്ചക്കറി കഴിക്കുന്നവരില്‍ ഉണ്ടാകും.
കൂടാതെ ആശങ്ക, വിഷാദരോഗം എന്നിവ കൂടുതലായി കാണുന്നു. ഇത്തരക്കാര്‍ക്ക് ഹൃദയാഘതം വരാനുള്ള സാധ്യത 150 ശതമാനമാണെന്നും പഠനം പറയുന്നു.
Leave a Reply