Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുല്‍ഖര്‍ സല്മാന് നായകനാകുന്ന പുതിയ സിനിമ കമ്മട്ടിപ്പാടത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ്.ചിത്രത്തില്‍ കൂടുതലായി ആക്ഷനും വയലന്‍സും ഉള്‍പ്പെട്ടതിനാലാണ് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. നഗരവളര്‍ച്ചയില്‍ സര്‍വ്വവും വിട്ടെറിഞ്ഞ് അതിജീവനത്തിന് ശ്രമിച്ചവരുടെ പോരാട്ടമാണ് ചിത്രം. പി ബാലചന്ദ്രന്റേതാണ് തിരക്കഥ. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ സിനിമകളിലൂടെ മലയാളിക്ക് പുത്തന്‍ ദൃശ്യാനുഭവതലം സമ്മാനിച്ച രാജീവ് രവിയുടെ പുതിയ ചിത്രവും വലിയ പ്രതീക്ഷയോടെയാണ് ആസ്വാദകര്‍ കാത്തിരിക്കുന്നത്. ചിത്രം 20 ആം തീയതി തിയേറ്ററുകളില്‍ എത്തും.
Leave a Reply