Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 3:17 pm

Menu

Published on May 27, 2016 at 11:36 am

തേനും തണുത്തവെള്ളവും;കുടവയറിന്റെ ആയുസ്സ് ഇനി വെറും ഒരാഴ്ച…!!

how-to-naturally-lose-belly-fat

ഇന്നത്തെ കാലത്ത് സ്ത്രീകളും പുരുഷന്‍മാരും ഒരുപോലെ ബാധിയ്ക്കുന്ന ഒരു പ്രശ്‌നമാണ് കുടവയർ. കുടവയർ കുറയ്ക്കാൻ വളരെയധികം കഷ്ടപ്പെട്ടിട്ടും ഒരു മാറ്റവുമില്ലാതെ വിഷമിക്കുന്നവർ അനവധിയാണ്.ഇത് ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തേയും കൂടിയാണ് പ്രതികൂലമായി ബാധിയ്ക്കുന്നത്. എന്നാല്‍ ഇനി പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ തന്നെ വീട്ടിലിരുന്ന് വയറു കുറയ്ക്കാം. അതിനായി ഇനി ചില എളുപ്പവഴികള്‍ പരീക്ഷിക്കാം. അവ എന്തൊക്കെയെന്ന് അറിയേണ്ടേ…?

തണുത്ത വെള്ളവും

തണുത്ത വെള്ളത്തില്‍ തേന്‍ മിക്‌സ് ചെയ്ത് വെറും വയറ്റില്‍ എന്നും രാവിലെ കുടിയ്ക്കുക. ഇത് വയറ്റിലെ കൊഴുപ്പ് കുറയ്ക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ തടി കുറയ്ക്കുകയും ചെയ്യുന്നു.

പുതിന ഇല

പുതിന ഇല തടി കുറയാനും വയറു കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ്. പുതിന ഇല ചട്‌നിയും പുതിന ഇല ഇട്ട ചായയും കുടിയ്ക്കുന്നത് വയറു കുറയ്ക്കാന്‍ നല്ലതാണ്.

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസിന്റെ കാര്യത്തില്‍ പിന്നെ സംശയം വേണ്ട. ഒരാഴ്ച കൃത്യമായി നെല്ലിക്ക ജ്യൂസ് കഴിച്ചു നോക്കൂ. വയറിന്റെ കാര്യത്തില്‍ യാതൊരു വിധ ടെന്‍ഷനും വേണ്ടെന്നതാണ് സത്യം.

കാരറ്റ്

കാരറ്റ് ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്നതാണ്. എന്നാല്‍ വയറു കുറയ്ക്കാനും മിടുക്കനാണ് കാരറ്റ. ഭക്ഷണത്തിനു മുന്‍പ് തന്നെ കാരറ്റ് കഴിയ്ക്കുക. കാരറ്റ് ജ്യൂസും നിങ്ങളുടെ വയറു കുറയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

പെരുംജീരകം

പെരുംജീരകം കാണാന്‍ ചെറുതാണെങ്കിലുംവയറു കുറയ്ക്കുന്ന കാര്യത്തില്‍ ആള് ഭീകരനാണ്. പെരുംജീരകം വെള്ളത്തിലിട്ടു തിളപ്പിച്ച് ആ വെള്ളം ഒരാഴ്ച സ്ഥിരമായി കുടിച്ചാല്‍ ഏത് ചാടിയ വയറും കുറയും.

പപ്പായ

ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ ഏറ്റവുമധികം സഹായിക്കുന്നതാണ് പപ്പായ.

പാവയ്ക്ക

പാവയ്ക്ക് കഴിയ്ക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്. എന്നാലും വയറു കുറയണമെന്നുണ്ടെങ്കില്‍ കഴിച്ചേ പറ്റൂ. മാത്രമല്ല കയ്പ്പാണെങ്കിലും ആയുസ്സും ആരോഗ്യവും നല്‍കുന്ന കാര്യത്തില്‍ അല്‍പം മുന്‍പിലാണ് പാവയ്ക്ക എന്നത് തന്നെ കാര്യം.

 

മഞ്ഞള്‍പ്പൊടി

ദിവസവും കിടക്കുന്നതിനു മുന്‍പ് ഈ മഞ്ഞള്‍പ്പൊടി പാല്‍ കഴിച്ചാല്‍ മതി അതിന്റെ വ്യത്യാസം നിങ്ങള്‍ക്ക് അനുഭവിച്ചറിയാം.

ആപ്പിള്‍

ആപ്പിളിന്റെ ആരോഗ്യഗുണങ്ങള്‍ എത്രത്തോളമുണ്ടെന്ന് നമുക്കറിയാം. വേവിച്ച ആപ്പിള്‍ കഴിച്ചാല്‍ ഇത് കുടവയറിനെ ചുരുക്കുന്നു എന്നതാണ് കാര്യം.

പച്ചമുളക്

പച്ചമുളക് എരിവ് കൂടതലുള്ള കില്ലാഡിയാണെങ്കിലും നമ്മുടെ ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ ഇത്രയേറെ പറ്റിയ വേറൊന്നില്ല. ഭക്ഷണത്തില്‍ പച്ചമുളക് ഉള്‍പ്പെടുത്തിയാല്‍ ഏത് കുടവയറും പേടിച്ച് കുറയും എന്നതാണ് സത്യം.

തക്കാളിയും ഉള്ളിയും

ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ഇതിലൂടെ ലഭിയ്ക്കുന്നു. വൈറ്റമിന്‍ സി, എ, കെ അയേണ്‍ തുടങ്ങിയവ നല്‍കുന്നതോടൊപ്പം തടി കുറയ്ക്കാനും സഹായിക്കുന്നു.

 

 

 

മല്ലിയില ജ്യൂസ്

ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ മുന്നിലാണ് മല്ലിയില. മല്ലിയില ജ്യൂസ് ആക്കി ദിവസവും കഴിയ്ക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ തടി കുറഞ്ഞ് വയറൊതുങ്ങി സുന്ദരനാവും എന്നതാണ് സത്യം.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News