Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 7:34 pm

Menu

Published on May 30, 2016 at 2:19 pm

ഈ ‘ബനാന ടീ’ അത്ര ചില്ലറ സംഭവമൊന്നുമല്ല…ഗുണം കേട്ടാൽ ഞെട്ടും…!!

get-rid-you-of-your-sleeping-woes-banana-tea

തിരിഞ്ഞും മറിഞ്ഞും കിടന്ന് സുഖകരമായ ഒരു ഉറക്കത്തിന് വേണ്ടി ശ്രമിച്ചിട്ടും അതിന് കഴിയാത്തവരാണ് പലരും .എന്നാല്‍ ഉറക്കത്തിലെ പ്രശ്നങ്ങളകറ്റാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു പുതിയ പാനീയത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അതാ​ണ് ബനാന ടീ.ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വിശ്രമമില്ലായ്മക്കും കഷ്ടപ്പാടിനും ആശ്വാസം നല്‍കാന്‍ ഇതിനാവും. വാഴപ്പഴം പൊട്ടാസ്യത്തിന്റേയും മഗ്നീഷ്യത്തിന്റേയും കലവറയാണ്. ഇവ രണ്ടും നാഡിവ്യവസ്ഥയെ ആയാസരഹിതമാക്കാന്‍ സഹായിക്കുന്നു. പിരിമുറുക്കത്തിലായ നാഡീവ്യവസ്ഥയേയും മസിലുകളേയും ആയാസരഹിതമാക്കുന്നു. അങ്ങനെ സുഖനിദ്ര പ്രദാനം ചെയ്യും.വെറും 10 മിനിട്ട് മതി ബനാന ടീ ഉണ്ടാക്കാന്‍.

ആവശ്യമായ സാധനങ്ങള്‍ : വാഴപ്പഴം, വെള്ളം, കറുവപ്പട്ട തോല്‍. ബനാന ടീ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

നല്ലൊരു വാഴപ്പഴമെടുത്ത് രണ്ട് വശങ്ങളില്‍ നിന്നും അല്പം മുറിച്ച് കളയുക. ഇത് തോല്‍ കളയാതെ ഒന്നോ രണ്ടോ കപ്പ് വെള്ളത്തിലേക്കിട്ട് തിളപ്പിക്കുക.

തിളച്ചാല്‍ ഒരു പാത്രത്തിലേക്ക് വെള്ളം ഊറ്റിയെടുത്ത് അരിപ്പ കൊണ്ട് അരിച്ച് ചൂടോടെ കുടിക്കുക. നല്ല ഫലം കിട്ടാന്‍ തിളപ്പിച്ച വാഴപ്പഴം തോലോടുകൂടി കഴിക്കാം. രാത്രി കിടക്കുന്നതിന് മുമ്പായി ഇത് കുടിക്കുക.

പുഴുങ്ങിയ പഴം തിന്നുന്നതില്‍ നിങ്ങള്‍ക്ക് താല്‍പര്യമില്ലായിരിക്കാം. എന്നാല്‍‌ ഇത് ചെയ്താല്‍ നല്ല ഉറക്കം കിട്ടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട . പരീക്ഷിച്ച് നോക്കൂ…

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News