Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉപ്പ് പൊതുവെ ശരീരത്തിന് ദോഷമുണ്ടാക്കുമെന്നാണ് പറയാറ് . ബിപി കൂട്ടുമെന്നതു തന്നെ പ്രധാന കാരണം.എന്നാൽ ഉപ്പിനെ പൂര്‍ണമായും തള്ളിക്കളയാന്‍ വരട്ടെ,രാവിലെ ഒരു ഗ്ലാസ് ഉപ്പുവെള്ളം കുടിച്ചു നോക്കുന്നത് കൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ പലതാണ്. എന്തോക്കെയാണ് അവയെന്ന് നോക്കാം…
സാധാരണ വെള്ളം കുടിയ്‌ക്കുന്നതിനേക്കാള്‍ ശരീരത്തിന് ഈര്‍പ്പം നല്‍കുന്നതാണ് ഉപ്പുവെള്ളം. ശരീരത്തില്‍ ജലാംശം കൂടുതല്‍ നേരം നില നില്‍ക്കും.
വെള്ളത്തില്‍ ഉപ്പു ചേര്‍ക്കുമ്പോള്‍ വെള്ളത്തിലെ നെഗറ്റീവ് അയേണ്‍ ഉപ്പിലെ പൊസറ്റീവ് അയേണിനു ചുറ്റും വലയം തീര്‍ക്കും. ഇതുവഴി ഇലക്ട്രിക് ഊര്‍ജമുണ്ടാകും. ഇത് ശരീരത്തിന് എളുപ്പം ആഗിരണം ചെയ്യാന്‍ സാധിയ്‌ക്കുന്ന ഒന്നാണ്.
ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ ഇളംചൂടുള്ള ഉപ്പുവെള്ളം ഏറെ നല്ലതാണ്. ഉപ്പിന് സ്വാഭാവികമായി ബാക്ടീരിയകള്‍ക്കെതിരെ പൊരുതാനുള്ള കഴിവുമുണ്ട്.
ചെറുചൂടുവെള്ളത്തില്‍ ഉപ്പു ചേര്‍ത്തു കുടിയ്‌ക്കുമ്പോള്‍ സലൈവറി ഗ്ലാന്റുകള്‍ കൂടുതല്‍ അമിലേസ് ഉല്‍പാദിപ്പിയ്‌ക്കുന്നു. ഇത് ദഹനത്തെ സഹായിക്കുന്നു. ലിവര്‍, പാന്‍ക്രിയാസ് എന്നിവ ഉല്‍പാദിപ്പിയ്‌ക്കുന്ന രസങ്ങലേയും ഉപ്പുവെള്ളം സഹായിക്കും.
ഉപ്പിലെ ധാതുക്കള്‍ നാഡീവ്യൂഹത്തെ സ്വാധീനിയ്‌ക്കുന്നു. ഇത് സുഖകരമായ ഉറക്കം നല്‍കും.
ശരീരത്തിന് ഊര്‍ജം നല്‍കാനും മസില്‍ വേദനയൊഴിവാക്കാനുമെല്ലാം രാവിലെ ഒരു ഗ്ലാസ് ചെറുചൂടുള്ള ഉപ്പുവെള്ളം കുടിയ്‌ക്കുന്നത് ഏറെ ഗുണകരമാണ്.
ശരീരത്തില്‍ അസിഡിറ്റി സ്വഭാവം കൂടുതലെങ്കില്‍ കാല്‍സ്യവും മറ്റു ധാതുക്കളും ഇത് ആല്‍ക്കലൈനാക്കി മാറ്റാന്‍ ശരീരം ഉപയോഗിയ്‌ക്കും. ഇത് എല്ലുതേയ്‌മാനം പോലുള്ള പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കും. ഈ ഉപ്പുവെള്ളം ആല്‍ക്കലൈന്‍ സ്വഭാവമുള്ളതാണ്. ഇതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
ചൂടുവെള്ളത്തില്‍ ഉപ്പു ചേര്‍ത്തു കുടിയ്‌ക്കുമ്പോള്‍ ബാരിയം, സിങ്ക്, ടൈറ്റാനിയം, മഗ്നീഷ്യം, സെലേനിയം തുടങ്ങിയ വിവിധ ധാതുക്കള്‍ ശരീരത്തിനു ലഭ്യമാകും. ഇവ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമാണ്.
രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്‌ക്കുന്നതിന് ഉപ്പു ചേര്‍ത്ത വെള്ളം ഏറെ നല്ലതാണ്.
തടി കുറയ്‌ക്കാനുള്ള ഒരു വഴി കൂടിയാണ് രാവിലെ ഇളംചൂടുള്ള ഉപ്പുവെള്ളം കുടിയ്‌ക്കുകയെന്നത്.
ചര്‍മത്തിനും ഉപ്പുവെള്ളം ഏറെ നല്ലതാണ്. ഇതിലെ ക്രോമിയം ചര്‍മത്തിന്റെ വരണ്ട സ്വഭാവം മാറ്റുന്നു. സള്‍ഫര്‍ ചര്‍മത്തെ മിനുപ്പും തിളക്കവുമുള്ളതാക്കുന്നു. സിങ്ക് ഓയില്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നു.
Leave a Reply