Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 6:31 pm

Menu

Published on June 23, 2016 at 2:06 pm

വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിച്ചാല്‍…. ?

benefits-to-drinking-green-tea-every-morning

ഗ്രീന്‍ ടീ ആരോഗ്യത്തിനും ആരോഗ്യസംരക്ഷണത്തിനും അത്യുത്തമമാണ് എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. വണ്ണം കുറയ്ക്കാനും രോഗങ്ങള്‍ അകറ്റാനും ഗ്രീന്‍ ടീ നല്ലതാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും എപ്പോഴാണ് ഗ്രീന്‍ ടീ കുടിയ്‌ക്കേണ്ടത് എന്നതിനെക്കുറിച്ച് പലര്‍ക്കും ധാരണയില്ല. ഗ്രീന്‍ ടീ പല സമയത്തും കുടിയ്ക്കുന്നവരുണ്ട്. ഏതു സമയമാണ് ഗ്രീന്‍ ടീ കുടിയ്ക്കാന്‍ ഉത്തമമെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. മാത്രമല്ല, വെറുംവയറ്റില്‍, അതായത് രാവിലെ തന്നെ ഇതു കുടിയ്ക്കാമോയെന്നതും.

ഗ്രീന്‍ ടീ വെറുവയറ്റില്‍ രാവിലെ തന്നെ കുടിയ്ക്കരുതെന്നാണ് പറയുക.ഇതിലെ കഫീന്‍ ഡീഹൈഡ്രേഷന്‍ ഉണ്ടാക്കും. കൂടാതെ രാവിലത്തെ ഗ്രീന്‍ ടീ വയറ്റില്‍ ഗ്യാസ്ട്രിക് ആസിഡ് ഉല്‍പാദിപ്പിയ്ക്കുകയും വയറിനു പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. അള്‍സര്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

അതുപോലെ ഭക്ഷണത്തോടൊപ്പം ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതല്ല. ഇത് വൈറ്റമിന്‍ ബി 1 ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിയ്ക്കുകയും ബെറിബെറി എന്ന അവസ്ഥയുണ്ടാക്കുകയും ചെയ്യും.ഗ്രീന്‍ ടീയില്‍ കാപ്പിയിലേതുപോലെ കഫീന്‍ അടങ്ങിയിട്ടുണ്ടോയെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. ഗ്രീന്‍ ടീയിലും കഫീനുണ്ട്. എന്നാല്‍ ഇത് കുടിയ്ക്കുന്ന അളവും എത്ര കൂടുതല്‍ നേരം ഗ്രീന്‍ ടീ വെള്ളത്തിലിടുന്നുവെന്നതിനേയും ആശ്രയിച്ചിരിയ്ക്കും കഫീന്‍ ശരീരത്തിലെത്തുന്ന അളവ്. കൂടുതല്‍ ഗ്രീന്‍ ടീ കുടിയ്ക്കുമ്പോഴും കൂടുതല്‍ നേരം ഇതു വെള്ളത്തിലിടുമ്പോഴും കഫീന്‌റെ അളവ് കൂടും.

അധികനേരം ഗ്രീന്‍ടീ ബാഗ് വെള്ളത്തിലിട്ടു വയ്ക്കാതെ ഉപയോഗിയ്ക്കുകയാണ് നല്ലത്. ഇതുപോലെ ഭക്ഷണശേഷം അല്‍പം കഴിഞ്ഞ് ഗ്രീന്‍ ടീ് കുടിയ്ക്കുന്നതാണ് നല്ലത്. അതായത്് രാവിലെയോ വൈകീട്ടോ ഇടനേരത്തോ ആകാം, അതിരാവിലെയും ഭക്ഷണസമയത്തും ആകരുത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News