Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ വീട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പ്രത്യേകചടങ്ങിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുകയാണ്. മണിയുടെ വീട്ടിൽ നടത്തിയ പൂജയുടെ ഭാഗമായി പറശ്ശനിക്കടവ് മുത്തപ്പന്റെ കോലം കെട്ടിയ വ്യക്തിയാണ് മണിയോട് ഭാവി പ്രവചിക്കുന്നത്. നീ പാല് കൊടുത്ത് വളര്‍ത്തിയവര്‍ തന്നെ നിന്നെ തിരിച്ചുകൊത്തും. കരുതിയിരിക്കുക. നിന്റെ അപകടത്തിന് കാരണം നിനക്ക് ചുറ്റുമുളളവരാണ്”. മുത്തപ്പന്റെ വാക്കുകള്‍ ശ്രദ്ധയോടെ മണി കേള്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മകളും സഹോദരനും അമ്മയും ഉള്‍പ്പെടെയുളളവരുടെ സാനിധ്യത്തിലാണ് വെളിപ്പെടുത്തല്‍.
തുടര്‍ന്ന് കലാഭവന്‍ മണിയുടെ സഹോദരന്റെ ഭാവിയും മുത്തപ്പന് വ്യക്തമായി സൂചിപ്പിക്കുന്നു. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ തന്നെ സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന സാഹചര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മുത്തപ്പന് വേഷധാരി പ്രവചിച്ചത് സത്യമായി തീര്‍ന്നിരിക്കുകയാണ്. കലാഭവൻ മണിയുടെ മരണം സംബന്ധിച്ചുള്ള ദുരൂഹതകൾ തുടരുന്ന സാഹചര്യത്തിൽ മുത്തപ്പന്റെ വീഡിയോ ശ്രദ്ധേയമാവുകയാണ്. 2016 മാര്‍ച്ച് ആറിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കലാഭവന്‍ മണി മരണമടഞ്ഞത്. മണിയുടെ മരണം അസ്വഭാവികമാണെന്ന് ചൂണ്ടിക്കാട്ടി സഹോദരനുള്പ്പെടെയുളളവര് രംഗത്ത് വന്നിരുന്നു.
–
–
News Credit:bignewslive.com
Leave a Reply