Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 10:37 pm

Menu

Published on July 16, 2016 at 1:36 pm

കാൻസറിനെ തോൽപ്പിക്കാൻ ചക്കയും കുടംപുളിയും …!!

garcinia-and-jackfruit-for-cancer

നമ്മുടെയൊക്കെ നാടുകളിൽ സുലഭമാണ് ചക്കയും കുടംപുളിയും. എന്നാല്‍ ചക്ക കണ്ടാല്‍ മുഖം തിരിക്കുന്ന പുതുതലമുറയാണ് നമുക്കുള്ളത്. അതു പോലെ തന്നെ കുടംപുളിയും ന്യൂജനറേഷനില്‍ പലര്‍ക്കും അത്ര ഇഷ്ടമല്ല. എന്നാല്‍ ഇന്ന് പ്രായഭേദമന്യേ വ്യാപകമായിക്കൊണ്ടിരിക്കുന്ന അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഇവ രണ്ടു ഉത്തമമാണെന്ന് ആരോഗ്യ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് എത്ര പേര്‍ക്കറിയാം..?.കാന്‍സറിനെ ചെറുക്കാന്‍ വരിക്കച്ചക്കയാണ് ഏറ്റവും ഫലപ്രദമെന്ന് കണ്ടെത്തിയിട്ടുണ്ട്.അതു പോലെത്തന്നെ ആഹാരച്ചേരുവകളില്‍ കുടംപുളി ചേര്‍ക്കുന്നതും ഗുണം ചെയ്യും.

വരിക്കച്ചക്കയാണ് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഏറ്റവും മെച്ചം. പ്രകൃതി ഓരോ കാലത്തും ഓരോ കായ്കനികള്‍ നല്‍കും. അതതു കാലത്ത് ഈ ഭക്ഷണങ്ങള്‍ കഴിച്ച്‌ ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്. അതുപോലെ തന്നെ ഭക്ഷണക്കൂട്ടുകളില്‍ കുടംപുളി ഉപയോഗിച്ചാല്‍ ആരോഗ്യ സംരക്ഷണം കൂടുതല്‍ മെച്ചപ്പെടും. ചക്കക്കുരു ഉപയോഗിച്ച്‌ കുട്ടികള്‍ക്കായി തയാറാക്കാവുന്ന ടോണിക്കും ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. ചക്കക്കുരുവിന്റെ കരിന്തൊലി കളയരുത്. ഇതിലാണ് ഔഷധമൂല്യമുള്ളത്. ചക്കക്കുരു മണലില്‍ ഇട്ടു നനയാതെ സൂക്ഷിച്ചുവയ്ക്കണം. നാളുകള്‍ക്ക് ശേഷം ഇതെടുത്ത് വറുത്ത് പുറത്തെ തൊലി കളയണം. കരിന്തൊലി കളയാതെ ഉരലില്‍ ഇട്ടുപൊടിച്ചു ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുക്കാം. ചെറുപ്പത്തില്‍ കുട്ടികള്‍ക്ക് ഈ ടോണിക്ക് കൊടുക്കുന്നതും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഉത്തമമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News