Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 7:19 pm

Menu

Published on July 16, 2016 at 2:18 pm

ലിസിയുമായി വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത-പ്രിയദർശൻ പ്രതികരിക്കുന്നു

priyadarshan-slams-reports-about-his-getting-back-with-lissy

ലിസിയുമായി വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത നിഷേധിച്ച് പ്രിയദർശൻ.അത്തരം വാർത്തകളെല്ലാം തെറ്റാണെന്ന് പ്രിയൻ സിനിമ പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.. ഒരു പണിയുമില്ലാതെ വീട്ടിലിരിയ്ക്കുന്നവര്‍ കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളാണ്.ഇത്തരം വാര്‍ത്തകള്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ എങ്ങനെയൊക്കെ ബാധിയ്ക്കുന്നു എന്ന കാര്യം ഇവര്‍ ചിന്തിയ്ക്കുന്നില്ല. ഇത്തരം കെട്ടിച്ചമച്ച വാര്‍ത്തകളോട് പ്രതികരിക്കാതെ, അവഗണിയ്ക്കുകയാണ് ചെയ്യുന്നത്.വളരെ അധികം കഷ്ടപ്പെട്ടാണ് ഒരു സിനിമ ചെയ്യുന്നത്. അതിന് പിന്നിലുള്ള അധ്വാനം വളരെ വലുതാണ്. അതിനിടയില്‍ ഇത്തരം വര്‍ത്തകളോടും ചോദ്യങ്ങളോടും മറുപടി പറയാന്‍ എനിക്ക് നേരമില്ല- പ്രിയന്‍ പറഞ്ഞു.പ്രിയദര്‍ശനും ലിസിയും വീണ്ടും വിവാഹിതരാകുന്നു എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ തന്നെ അത് ലിസി നിഷേധിച്ചിരിന്നു. ഫേസ്ബുക്കിലൂടെയാണ് ലിസി വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News