Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭര്‍ത്താവ് അരുണും താനുമായുള്ള വിവാഹ മോചനത്തെത്തുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി നടിയും നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടി. ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും സഹിയ്ക്കാന്‍ കഴിയാത്ത രീതിയില്‍ പീഡിപ്പിക്കുന്നതിനാല്‍ ആണ് വിവാഹ മോചനം ആവശ്യപ്പെട്ടത് എന്ന് രചന വ്യക്തമാക്കി. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് രചന ഇക്കാര്യം വെളിപ്പെടുത്തിയത്.
പൂര്‍ണമായും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹം പക്ഷെ അതിന് കൂടുതല്‍ ആയുസ്സ് ഉണ്ടായിരുന്നില്ല. റേഡിയോ മാംഗോയില്‍ ആര്‍ജെ ആയി ജോലി നോക്കുന്നതിനിടെ, ടീച്ചറാകാനുള്ള ആഗ്രഹത്തിന്റെ പുറത്ത് ബിഎഡ് പഠനം. തുടര്‍ന്ന് ദേവമാത സിഎംഐ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലി നോക്കുന്നതിനിടെയാണ് 2011 ജനുവരിയില്‍ ആലപ്പുഴ സ്വദേശിയായ അരുണുമായി വിവാഹം കഴിഞ്ഞത്.
വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും ഇരുവരുടെയും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. പത്തൊമ്പത് ദിവസങ്ങള്‍ മാത്രമാണ് തങ്ങള്‍ ഭാര്യാ-ഭര്‍ത്താക്കന്മാരായി കഴിഞ്ഞത് എന്ന് രചന പറയുന്നു.ആലോചിച്ച് ഉറപ്പിച്ചായിരുന്നു അരുണുമായുള്ള വിവാഹം. നന്നായി അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടാണ് മനസിലാകുന്നത് അന്വേഷിച്ചപ്പോള്‍ അറിഞ്ഞതെല്ലാം തെറ്റായിരുന്നുവെന്ന്- രചന നാരയാണന്‍കുട്ടി പറഞ്ഞു.
2012ലാണ് ഇരുവരും നിയമപരമായി വേര്‍പിരിയുന്നത്. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് രചന കോടതിയെ സമീപിച്ചത്.
മഴവില്‍ മനോരമയിലെ ‘മറിമായം’ എന്ന സീരിയലിലെ വല്‍സലാ മാഡം എന്ന കഥാപാത്രത്തിലൂടെയാണ് രചന നാരായണന്‍കുട്ടി ഏറെ പ്രശസ്തയായത്. അതിനു മുന്‍പ് തീര്‍ത്ഥാടനം, കാലചക്രം, നിഴല്‍ക്കുത്ത് എന്നീ ചിത്രങ്ങളില്‍ രചന ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ‘ലക്കി സ്റ്റാറി’ല്‍ ജയറാമിന്റെ നായികയാവാനുള്ള അവസരം രചനയെത്തേടിയെത്തി.തുടര്‍ന്ന് മലയാള സിനിമാ ലോകത്ത് രചന നാരായണന്‍ കുട്ടി സ്വന്തമായൊരു സ്ഥാനം കണ്ടെത്തുകയായിരുന്നു.
–
–
Leave a Reply