Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പൃഥ്വിരാജിന്റെ പുതിയ ചിത്രമായ എസ്രയുടെ സെറ്റില്‍ പ്രേതബാധ. ചിത്രീകരണം തുടങ്ങി രണ്ടാഴ്ച്ച പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഫോര്‍ട്ട് കൊച്ചിയിലെ ഒരു പഴയ വീട്ടിലായിരുന്നു ചിത്രീകരണം. ഇതിനിടയില്‍ ലൈറ്റ് തുടര്‍ച്ചയായി മിന്നിക്കൊണ്ടിരുന്നു. അണിയറ പ്രവര്‍ത്തകര്‍ ആദ്യം ചിന്തിച്ചത് വൈദ്യുതി പ്രശ്നമാണെന്നാണ്. എന്നാല്‍ പരിശോധിച്ചപ്പോള്‍ അത് വൈദ്യുതി പ്രശ്നം അല്ലെന്നു മനസിലായി. പിന്നിട് ജനറേറ്ററും പ്രവര്‍ത്തിക്കാതായി. ചിത്രീകരണം ആരംഭിച്ചപ്പോള്‍ ക്യാമറയും പ്രവര്‍ത്തിക്കുന്നില്ല. ചിത്രത്തിലെ നായിക പ്രിയ ആനന്ദിനും വിചിത്രമായ അനുഭവങ്ങള്‍ ഉണ്ടായി. സെറ്റിലെ എല്ലാവരും വെഞ്ചരിപ്പില്‍ പങ്കുചേര്‍ന്നു. വൈദികന് പ്രാര്‍ഥന ചൊല്ലിയമ്പോഴും ലൈറ്റുകള്‍ മിന്നിക്കൊണ്ടിരിക്കുകയായിരുന്നു എന്നു സംവിധായകന് ജയകൃഷ്ണന് പറഞ്ഞു. മുമ്പ് കണ്‍ജറിങ് 2 വിന്റെ ലൊക്കേഷനില്‍ ഇതുപോലെ വിചിത്രമായ സംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നു വെഞ്ചരിപ്പു നടത്തിരുന്നു. ഇതിനു ശേഷമാണു തടസങ്ങളില്ലാതെ ചിത്രികരണം നടന്നത്.
Leave a Reply