Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 9:50 am

Menu

Published on July 20, 2016 at 4:32 pm

ഭക്ഷണശേഷം തണുത്ത വെള്ളം കുടിച്ചാൽ അപകടം ….?

drinking-cold-water-after-eating

എന്നാല്‍ ഏതെങ്കിലും വെള്ളം ഏതെങ്കിലും രീതിയില്‍ കുടിച്ചാല്‍ പോരാ, ശരീരപ്രവര്‍ത്തനങ്ങള്‍ക്കു സഹായിക്കുന്ന രീതിയില്‍ വെള്ളം കുടിയ്ക്കണം.ഭക്ഷണശേഷം ദാഹം മാറ്റാനും എരിവു മാറാനുമെല്ലാം ഉദ്ദേശിച്ചായിരിയ്ക്കും ഇങ്ങനെ ചെയ്യുന്നത്.എന്നാല്‍ ഭക്ഷണശേഷം തണുത്ത വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും ശരീരത്തിനുമെല്ലാം കേടാണ്.എങ്ങനെയാണെന്നല്ലേ…?

ഭക്ഷണത്തിന്റെ സാന്ദ്രതാ നിലവാരത്തെ ഇത് ബാധിയ്ക്കുന്നു. പ്രത്യേകിച്ചു കൊഴുപ്പുള്ള ഇറച്ചി പോലുള്ളവ കഴിച്ചു തണുത്ത വെള്ളം കുടിയ്ക്കുമ്പോള്‍ ഇവ കൂടുതല്‍ കട്ടിയാവുകയാണ് ചെയ്യുന്നത്. ഇത് ദഹനം പതുക്കെയാക്കുന്നു.

വയറ്റില്‍ ഗ്യാസ്, അസിഡിറ്റി എന്നിവ വരാനുള്ള പ്രധാന കാരണമാണ് ഭക്ഷണശേഷം തണുത്ത വെള്ളം കുടിയ്ക്കുന്നത്.

ദഹനപ്രക്രിയ പതുക്കെയാകുന്നതു കൊണ്ടുതന്നെ ഉറക്കംതൂങ്ങല്‍, ക്ഷീണം എന്നിവ അനുഭവപ്പെടുന്നതും സ്വാഭാവികമാണ്. എന്നാല്‍ ദഹനം ശരിയാകാത്തത് ന്ല്ല ഉറക്കത്തെയും ബാധിയ്ക്കും.

ഭക്ഷണശേഷം തണുത്ത വെള്ളം കുടിയ്ക്കുന്നത്, പ്രത്യേകിച്ച് ഐസ് വാട്ടര്‍ കുടിയ്ക്കുന്നത് തലവേദന, മൈഗ്രേന്‍ തുടങ്ങിയവയുണ്ടാക്കാന്‍ സാധ്യതയേറെയാണ്.

ഇത് ശരീരത്തിന്റെ അപചയപ്രക്രിയയെ പതുക്കെയാക്കും. കൊഴുപ്പു നീങ്ങുന്ന പ്രക്രിയ പതുക്കെയാക്കും. തടി കുറയില്ലെന്നര്‍ത്ഥം.

തണുത്ത വെള്ളം കുടിയ്ക്കുന്നതു ശോധന കുറയ്ക്കാനും ഇടയാക്കും.

ശരീരത്തില്‍ കൂടുതല്‍ കഫമുണ്ടാകും. ഇത് കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകും.

ഭക്ഷണശേഷം തണുത്ത വെള്ളം കുടിയ്ക്കുന്നത് ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിയ്ക്കും.

ഭക്ഷണശേഷം ഇളംചൂടുവെള്ളം കുടിയ്ക്കുന്നതാണ ആരോഗ്യത്തിനും ദഹനത്തിനുമെല്ലാം എറെ ഉചിതം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News