Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകജനതയെ മുഴുവൻ ആവേശത്തിലാഴ്ത്തി ഇന്നു റിലീസ് ചെയ്ത രജനികാന്തിന്റെ ചിത്രം കബാലി ഇന്റർനെറ്റിൽ.ചിത്രം റിലീസായി മണിക്കൂറുകള്‍ക്കകമാണ് കബാലിയുടെ എച്ച് ഡി പ്രിന്റ് പുറത്തായത്. വീഡിയോ ഹോസ്റ്റിങ് പ്ലാറ്റ്ഫോമായ വിമിയോയിലൂടെയാണ് കബാലി ഓണ്‍ലൈനില്‍ എത്തിയത്.നേരത്തെ കബാലിയുടെ സെന്‍സര്‍ കോപ്പിയാണ് ലീക്കായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വന്‍ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ കബാലി ഇന്റര്‍നെറ്റില്‍ ലീക്കായത് ചിത്രത്തിന്റെ അണിയറക്കാരെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. ഗൾഫിൽ യുഎഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ ‘കബാലി’ ഇന്നലെ റിലീസ് ചെയ്തിരുന്നു.കേരളത്തിൽ 300ൽ ഏറെ തീയറ്റുകളിലാണു റിലീസ്. തിരുവനന്തപുരം നഗരത്തിൽ 12 സ്ക്രീനുകളിലാണു പ്രദർശനം.
Leave a Reply