Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 22, 2026 11:42 pm

Menu

Published on July 25, 2016 at 2:59 pm

രണ്ടു വര്‍ഷം സുചിത്ര എനിക്ക് വേണ്ടി നിശബ്ദമായി കാത്തിരുന്നു….അതറിഞ്ഞപ്പോഴുള്ള അവസ്ഥയെ കുറിച്ച് ലാല്‍..!!

mohanlal-telling-about-his-love-story-with-suchithra

ജാതകപൊരുത്തമില്ലാതെ വിവാഹം വേണ്ടെന്ന് വച്ച രണ്ടുവര്‍ഷവും സുചിത്ര തനിക്കായി കാത്തിരിക്കുകയായിരുന്നെന്ന് നടന്‍ മോഹന്‍ലാല്‍. കോഴിക്കോടുമായുള്ള തന്റെ ബന്ധം പറയുന്നതിനിടെയാണ് വ്യക്തി ജീവിതത്തില്‍ കോഴിക്കോടിന്റെ മണ്ണ് തനിക്ക് സമ്മാനിച്ച ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനത്തെ കുറിച്ച് ലാല്‍ മനസ്സ് തുറന്നത്. സുചിത്രയുമായുള്ള വിവാഹത്തെ കുറിച്ച് നടന് പറയാനുള്ളത് എന്താണെന്ന് നോക്കാം.

1988ലാണ് എന്റെ വിവാഹം നടക്കുന്നത്.വിവാഹം നടന്നതിന് രണ്ടുവര്‍ഷം മുമ്പെ സുച്ചി(എന്റെ ഭാര്യ സുചിത്രയെ ഞാന്‍ അങ്ങനെയാണ് വിളിക്കുന്നത്)യുമായുളള ആലോചന വന്നിരുന്നു. ചെന്നൈയിലായിരുന്നു അവര്‍ താമസിച്ചിരുന്നതെങ്കിലും കോഴിക്കോട് നഗരവുമായി ആ കുടുംബം ആഴത്തില്‍ ബന്ധപ്പെട്ട് കിടന്നിരുന്നു.സുച്ചിയുടെ മുത്തച്ഛന്‍, അമ്മായിമാര്‍ എന്നിവരെല്ലാം കോഴിക്കോടായിരുന്നു. ഇപ്പോഴും അവര്‍ അവിടെയുണ്ട്, മനസ്‌കൊണ്ട് ഞങ്ങളോട് ചേര്‍ന്നുകൊണ്ട്. അന്ന് ആദ്യം ആ വിവാഹാലോചന വന്നപ്പോള്‍ അത് മുടങ്ങുകയാണുണ്ടായത്.

ജാതകത്തില്‍ പൊരുത്തമില്ല എന്നതായിരുന്നു കാരണം. അങ്ങനെ വിവാഹം വേണ്ടെന്ന് വച്ചു. ഞാന്‍ സിനിമകളുടെ തിരക്കിലേക്കും സൂച്ചി ചെന്നൈയിലെ ജീവിതത്തിലേക്കും മടങ്ങി.പതുക്കെപ്പതുക്കെ അങ്ങനെയൊരു ആലോചന ഉണ്ടായ കാര്യം തന്നെ മറന്നു. തെളിഞ്ഞുനിന്ന ഒരു ഫോട്ടോ കാലപ്പഴക്കത്താല്‍ മാഞ്ഞ്മാഞ്ഞു വരുന്നത് പോലെ ഒരുപക്ഷേ സംഭവിക്കുമായിരുന്ന ആ ബന്ധവും മാഞ്ഞു തുടങ്ങി. അന്നും ഇന്നും കോഴിക്കോട് എന്റെ താമസം ബേബി മറൈനിന്റെ ഉടമയും എനിക്ക് മൂത്ത സഹോദരനെപ്പോലെ പ്രിയപ്പെട്ട വ്യക്തിയുമായ കെ.സി ബാബുവിന്റെ വീട്ടിലാണ്. ബാബുച്ചായന്‍ എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിക്കുന്നത്.കുറച്ചുകാലത്തിനുശേഷം ഷൂട്ടിങ്ങിനായി ഞാന്‍ വീണ്ടും ബാബുച്ചായന്റെ വീട്ടിലെത്തി.

അവിടുത്തെ താമസത്തിനിടയിലാണ് വീണ്ടും വിവാഹക്കാര്യം മുന്നിലേക്ക് വരുന്നത്.ബാലാജിയുടെ മകള്‍ സുചിത്ര തന്നെയായിരുന്നു ആലോചനയില്‍ വന്ന പേര്. രണ്ടുവര്‍ഷം മുമ്പ് ഞങ്ങളുടെ ജാതകം ചേരില്ല എന്നുപറഞ്ഞത് തെറ്റായി ആരോ കുറിച്ചത് കൊണ്ടാണ് എന്ന് അവിടെ വെച്ചാണ് ഞാനറിയുന്നത്. അപ്പോഴേക്കും രണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു എന്നോര്‍ക്കുക. ഞങ്ങള്‍ അന്വേഷിച്ചപ്പോഴാണറിഞ്ഞത് ജാതകം ചേരില്ല എന്നറിഞ്ഞിട്ടും പോയ രണ്ടുവര്‍ഷവും സൂച്ചി എന്നെ നിശബ്ദം കാത്തിരിക്കുകയായിരുന്നു എന്ന്. കോഴിക്കോട്ട് ബാബുച്ചായന്റെയും ഭാര്യ നാന്‍സിച്ചേച്ചിയുടെയും ഒപ്പമിരുന്നാണ് ഞാന്‍ ആ സത്യം അറിഞ്ഞത്. അതുകേട്ടപ്പോള്‍ എനിക്കുണ്ടായ വികാരവിചാരങ്ങള്‍ എഴുതി ഫലിപ്പിക്കാനാവില്ല. ഒരു പക്ഷേ ഇത് വായിക്കുന്നവര്‍ക്ക് അത് മനസിലാക്കാന്‍ സാധിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
അതറിഞ്ഞപ്പോള്‍ മുതല്‍ സുച്ചിയുമായുളള വിവാഹാലോചനകള്‍ വീണ്ടും സജീവമായി.ബാബുച്ചായനും നാന്‍സിച്ചേച്ചിയും എല്ലാത്തിനും മുന്നില്‍ നിന്നു.വിവാഹം നിശ്ചയിച്ചു.ഒരുനാള്‍ ഞങ്ങള്‍ വിവാഹിതരായി. ഇതിനിടെ വിവാഹത്തിന് മുന്‍പ് തനിച്ച് ഞാനൊരു മൂകാംബിക യാത്ര കഴിഞ്ഞ് മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിന്‍ കയറി. ആ ട്രെയിനില്‍ കോഴിക്കോട് നിന്ന് മറ്റൊരാള്‍ കൂടി കയറി സുചിത്ര…ഒപ്പം അവരുടെ അമ്മയും. ഇതൊക്കെ യാദൃശ്ചികതകളാകാം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം ഒരു നഗരം തന്ന സൗഭാഗ്യങ്ങളും വിസ്മയങ്ങളുമാണ്.

Loading...

Comments are closed.

More News