Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രോഗങ്ങള്‍ ആര്‍ക്കും, എപ്പോള്‍ വേണമെങ്കിലും വരാവുന്നതാണ്.പലപ്പോഴും അശ്രദ്ധയാണ് രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. രോഗം വന്നാലാകട്ടെ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ ഇനി രോഗം വന്നാല്‍ ഗുളികകള്‍ കഴിയ്ക്കുന്നതിനു പകരം ആരോഗ്യകരമായഒരു വിദ്യയുണ്ട്.മറ്റൊന്നുമല്ല, പഴമാണ്..!ഇവിടെ പറയുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കാനുള്ള കഴിവ് പഴത്തിനുണ്ട്.അവ എന്തൊക്കെയെന്ന് നോക്കാം….
ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു
പഴത്തിന് ക്യാന്‍സറിനെ വരെ പ്രതിരോധിയ്ക്കാനുള്ള കഴിവ് ഉണ്ടെന്നാണ് പറയുന്നത്. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി 6 ആണ് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നത്.
–

–
രക്തസമ്മര്‍ദ്ദം
രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പഴം സഹായിക്കുന്നുയ പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് ശരീരത്തില്‍ കൃത്യമാക്കുന്നു.
ഡിപ്രഷന്
ഡിപ്രഷന് ഡിപ്രഷനെ ഇല്ലാതാക്കാനും പഴത്തിന് കഴിയുന്നു. ഡിപ്രഷന് പലപ്പോഴും ആത്മഹത്യയിലേക്ക് വരെ നയിക്കുന്ന സാഹചര്യമാണ് ഉള്ളത്. എന്നാല്‍ പഴം കഴിയ്ക്കുന്നത് സെറോടോണിന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് ഡിപ്രഷനില്‍ നിന്ന് മുക്തി നല്കുന്നു.
മാനസിക സമ്മര്‍ദ്ദം
രോഗമല്ലെങ്കിലും അപകടകരമായ പല അവസ്ഥയിലേക്കും നമ്മളെ എത്തിയ്ക്കാന്‍ മാനസിക സമ്മര്‍ദ്ദത്തിലൂടെ കഴിയും. മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന പ്രശ്നം പലപ്പോഴും ആത്മഹത്യയിലേക്ക് വരെ നമ്മളെ എത്തിയ്ക്കുന്നു. എന്നാല്‍ പഴം കഴിയ്ക്കുന്നത് മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു. ഇതിലെ പൊട്ടാസ്യമാണ് അതിന് സഹായിക്കുന്നത്.
–

–
മലബന്ധം
മലബന്ധം ആരോഗ്യപ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ മരുന്ന് കഴിയ്ക്കുന്നതിനു പകരം പഴം കഴിയ്ക്കുക. രാവിലെ വെറും വയറ്റില്‍ പഴം കഴിയ്ക്കുന്നത് ഇത്തരം പ്രശ്നങ്ങളെ പരിഹരിയ്ക്കുന്നു
ദഹനസംബന്ധമായ പ്രശ്നങ്ങള്‍
ദഹനസംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പഴം തന്നെയാണ് പ്രതിവിധി. ശരീരത്തിലെ ടോക്സിനെ പുറത്തുകളയാന്‍ പഴത്തിന് കഴിയുന്നു.
ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍
ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിനും പഴത്തിന് കഴിയും. ഇത് സ്ത്രീകളുടെ ആര്‍ത്തവ വേദനയെ ലഘൂകരിയ്ക്കുന്നു.
–
–
പഴം കഴിച്ചാൽ ഉണ്ടാകുന്ന മറ്റു ഗുണങ്ങൾ…
കൊളസ്ട്രോളും പഴവും
ഏത്തപ്പഴത്തിലോ മറ്റു പഴങ്ങളിലോ കൊളസ്ട്രോൾ ഒട്ടും തന്നെയില്ല. അതിനാൽ തന്നെ ഉയർന്ന കൊളസ്ട്രോൾ ഉള്ള ഒരാൾ ഏത്തപ്പഴമോ, മറ്റു വാഴപ്പഴമോ ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ, തീരെ വ്യായാമമില്ലാത്ത കൊളസ്ട്രോൾ രോഗികൾ ഏത്തപ്പഴം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, ഇതിൽ കൊളസ്ട്രോൾ ഇല്ലെങ്കിൽതന്നെയും ഇതിലെ അന്നജം ശരീരത്തിൽ കൊഴുപ്പായി മാറ്റപ്പെടാം. ഏത്തപ്പഴത്തിന്റെ മിതമായ ഉപയോഗം ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല.
പ്രമേഹമുള്ളവർ പുഴുങ്ങി കഴിക്കരുത്
പ്രമേഹരോഗികൾ ഏത്തപ്പഴം ഉപയോഗിക്കുകയാണെങ്കിൽ പുഴുങ്ങാത്തതാണ് അഭികാമ്യം. കാരണം, പഴം പുഴുങ്ങുമ്പോൾ അവയിലെ കാർബോഹൈഡ്രേറ്റുകൾ കുറെക്കൂടി വേഗത്തിൽ നമ്മുടെ ശരീരത്തിനു ലഭ്യമാവുകയും അതുമൂലം രക്തത്തിലെ പഞ്ചസാര ഉയരുകയും ചെയ്യാം. എന്നാൽ കുട്ടികൾക്കും മുതിർന്നവർക്കും പുഴുങ്ങിയ ഏത്തപ്പഴം തന്നെയാണു നല്ലത്. എല്ലാ പോഷകഘടകങ്ങളും വേഗത്തിൽ ലഭിക്കാൻ ഇത് ഇടയാക്കും.
–

–
വാഴപ്പഴം ദൈനംദിന ആഹാരത്തിൽ
ഏത്തപ്പഴത്തിനു മാത്രമല്ല, റോബസ്റ്റ മുതൽ ഞാലിപ്പൂവൻ വരെയുള്ള വിവിധ പഴങ്ങളുടെ ഗുണങ്ങൾ നിരവധിയാണ്. ഊർജം നൽകുക മാത്രമല്ല അത് ചെയ്യുന്നത്. അത് അസുഖങ്ങളെ മറികടക്കാൻ സഹായിക്കാൻ വേണ്ട സൂക്ഷ്മപോഷകങ്ങൾ നൽകുകയും ചെയ്യും.
ബുദ്ധിശക്തി കൂട്ടും
ഇംഗ്ലണ്ടിലെ മിഡിൽ സെക്സ് സ്കൂളിലെ 200 കുട്ടികൾക്കു പരീക്ഷാദിവസങ്ങളിൽ പ്രാതലിനും ഇടനേരത്തും ഉച്ചയൂണിനും പഴം കൊടുത്തു. അവരുടെ ബുദ്ധിശക്തിയെ പ്രചോദിപ്പിക്കാൻ. പൊട്ടാസിയം ധാരാളം അടങ്ങിയ വാഴപ്പഴം അവരുടെ ശ്രദ്ധയെയും ജാഗ്രതയെയും വളരെയധികം വർധിപ്പിച്ചത്രേ.
–

Banana skin isolated on white background
കുടൽപുണ്ണ് സുഖമാകാൻ
കുടൽരോഗങ്ങൾ വരുമ്പോഴും വാഴപ്പഴം ഉപയോഗിക്കാം. അതിന്റെ മൃദുത്വം കൊണ്ടും മറ്റും അതു വയറിനു വളരെ സുഖമുണ്ടാക്കും.
–

–
കൊതുകു കടിച്ചാൽ
കൊതുകു കുടിച്ചു തിണർത്താൽ പഴത്തൊലിയുടെ അകവശം കൊണ്ട് അമർത്തി തടവൂ. വീർപ്പും ചൊറിച്ചിലും വളരെ കുറയും. ഞരമ്പുകൾക്കും പഴം ഗുണം ചെയ്യും. ബി വിറ്റമിനുകൾ ധാരാളമുള്ള പഴം നാഡീവ്യൂഹത്തെ സാന്ത്വനിപ്പിക്കുന്നു.
പുകവലി നിർത്താൻ
പുകവലി, പുകയില ഉപയോഗം ഇവ നിർത്താൻ പഴം സഹായിക്കും. പഴത്തിലുള്ള B6, B12 അംശങ്ങൾ, പൊട്ടാസ്യം, മഗ്നീഷ്യം ഘടകങ്ങൾ ഇവ പുകവലി ഉപയോഗം നിർത്തുന്നതുകൊണ്ടുള്ള അസ്വസ്ഥതകളെ (നിക്കോട്ടിൻ വിത് ഡ്രോവൽ) മറികടക്കാൻ സഹായിക്കും.
–

–
ശരീരം ശുദ്ധമാക്കാൻ പഴം ഉപവാസം
മൂന്നു ദിവസം പഴങ്ങൾ മാത്രം കഴിച്ച് ഉപവസിക്കുന്നതു ശരീരത്തെ ശുദ്ധമാക്കാനും വിഷവിമുക്തമാക്കാനും വളരെ പ്രയോജനപ്രദമാണ്. പഴങ്ങൾ മാത്രം കഴിക്കുകയും പഴച്ചാറു മാത്രം കുടിക്കുകയും ചെയ്തു മൂന്നു ദിവസം കഴിയുമ്പോൾ നിങ്ങളുടെ ശരീരത്തിൽ ആരോഗ്യവും ഊർജവും സൗഖ്യവും നിറയുന്നത് അറിയാം.
ഇങ്ങനെ ഉപവസിക്കുമ്പോൾ പല സമയത്തു പല പഴങ്ങൾ കഴിക്കുക. വല്ലപ്പോഴും പഴങ്ങൾ കൂട്ടിക്കലർത്തിയ സലാഡുമാവാം. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർ, ഉപവാസം ശീലിച്ചിട്ടില്ലാത്തവർ, കഠിനാധ്വാനത്തിൽ ഏർപ്പെടുന്നവർ തുടങ്ങിയവർ വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഉപവസിക്കാവൂ. ആദ്യമായി ഉപവസിക്കുന്നത് ഒരിക്കലും യാത്രകളിലാവരുത്.
Leave a Reply