Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാഹം കഴിക്കുന്നതിന് മുമ്പ് തനിക്കുണ്ടായിരുന്ന ഏക ഡിമാന്റ് വെളിപ്പെടുത്തി നടന് ആസിഫ് അലി.കണ്ണൂര്ക്കാരിയോ കണ്ണൂരുമായി ബന്ധമുള്ളവളോ ആയിരിക്കണം എന്ന ഡിമാന്റ് മാത്രമേ തനിക്കുണ്ടായിരുന്നുവെന്ന് ആസിഫ് വെളിപ്പെടുത്തി.ഭക്ഷണപ്രിയനായ തനിക്ക് നല്ല ഭക്ഷണം കഴിക്കണം എന്ന ഉദ്ദേശം മാത്രമായിരുന്നു ആ ഡിമാന്റിന് പിന്നിലെന്നും ആസിഫ് പറഞ്ഞു. അതു പോലെ തന്നെ സംഭവിക്കുകയും ചെയ്തു .ആസിഫിന്റെ ഭാര്യ സമയുടെ സ്വദേശം കണ്ണൂരാണ്. സമ അസലായി പാചകം ചെയ്യും. അവളെ അതൊക്കെ പഠിപ്പിച്ചത് അവളുടെ ഉമ്മ തന്നെയാണ്- ആസിഫ് പറയുന്നു.ഇറച്ചിപ്പത്തലാണ് എന്റെ ഭാര്യയുണ്ടാക്കുന്ന ഏറ്റവും രുചികരമായ ഭക്ഷണവിഭമെന്നും ആസിഫ് പറഞ്ഞു.
Leave a Reply