Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിവിന്റെ പ്രേമം കണ്ട് ഭ്രാന്തായെന്ന് തമിഴ് നടൻ വിക്രം. വിക്രമിന്റെ പുതിയ ചിത്രമായ ഇരു മുഖന്റെ ഒാഡിയോ ലോഞ്ചിന് അതിഥിയായെത്തിയപ്പോഴാണ് വിക്രം നിവിനെ പുകഴ്ത്തിയത്.പ്രേമം ചിത്രം കണ്ട് എനിക്ക് ഭ്രാന്തായി. ഞാനെല്ലാം മറന്നു. പിന്നെ പ്രേമത്തിന് മേലെ പ്രേമം വന്നു. തന്റെ കുടുംബമെല്ലാം നിവിന്റെ ആരാധകരാണെന്നും അവർക്ക് നിവിനെ കാണമെന്ന് പറഞ്ഞുവെന്നും വിക്രം പറഞ്ഞു.നിവിന്‍ ആദ്യമായാണു ഒരു തമിഴ്ചിത്രത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത്. അതു ഈ ചിത്രത്തിനു വേണ്ടി ആയതില്‍ സന്തോഷം ഉണ്ടെന്നും വിക്രം പറഞ്ഞു.ആനന്ദ് ശങ്കറാണ് ഇരുമുഖൻ സംവിധാനം ചെയ്യുന്നത്. നയൻതാരയും നിത്യ മേനോനുമാണ് നായികമാർ. അന്ന്യന് എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം വിക്രം ഹാരിസ് ജയരാജ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
Leave a Reply