Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നത്തെ കാലത്ത് മിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോൾ.ഹൃദയാഘാതം, അമിതവണ്ണം തുടങ്ങി കൊളസ്ട്രോളിന്റെ ദൂഷ്യവശങ്ങളേറെയാണ്. ഭക്ഷണ, ജീവിത ശീലങ്ങളാണ് പലപ്പോഴും കൊളസ്ട്രോളിന് കാരണമാകുന്നത്. എന്നാലിനി ഇക്കാര്യമോർത്ത് ടെൻഷനടിക്കേണ്ട…നമ്മുടെ വീട്ടില്‍ നിന്നു തന്നെയുണ്ട് കൊളസ്ട്രോൾ കുറയ്ക്കാനുള്ള മാർഗ്ഗം.മറ്റൊന്നുമല്ല…വെണ്ടയ്ക്കയാണ് താരം. കൊളസ്ട്രോളിനെ പ്രതിരോധിയ്ക്കാന്‍ വെണ്ടയ്ക്കക്ക് കഴിയും. വെണ്ടയ്ക്കയുടെ നിരവധി ആരോഗ്യഗുണങ്ങള്‍ നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ വെണ്ടയ്ക്ക വെള്ളം ഉണ്ടാക്കി കഴിയ്ക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. വെണ്ടയ്ക്ക വെള്ളം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
തയ്യാറാക്കുന്ന വിധം
വെണ്ടയ്ക്ക വെള്ളം തയ്യാറാക്കാന്‍ നാല് വെണ്ടയ്ക്കയും അല്പം ശുദ്ധമായ വെള്ളവും മാത്രമാണ്.
വെണ്ടയ്ക്ക കഴുകി വൃത്തിയാക്കി അതിന്റെ രണ്ടറ്റവും മുറിച്ച് മാറ്റുക. ശേഷം ഇത് നെടുകേ പിളരുക. അതിനു ശേഷം ഇത് വെള്ളത്തില്‍ ഇട്ട് വെയ്ക്കുക. ഒരു ദിവസം രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് വെച്ചതിനു ശേഷം പിറ്റേദിവസം ഈ വെണ്ടയ്ക്ക വേറൊരു പാത്രത്തിലേക്ക് പിഴിഞ്ഞ് മാറ്റുക. അല്പം വെള്ളം കൂടി ചേര്‍ത്താല്‍ മതി. പാനീയം റെഡി.
പ്രഭാത ഭക്ഷണം കഴിയ്ക്കുന്നതിന് പത്ത് മിനിട്ട് മുന്‍പ് ഈ പാനീയം കഴിക്കണം. ഒരാഴ്ച സ്ഥിരമായി കഴിച്ചാല്‍ തന്നെ ചീത്ത കൊളസ്ട്രോള്‍ ശരീരത്തില്‍ നിന്നും ഇല്ലാതാവും.
പ്രമേഹം
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല പ്രമേഹത്തിനും ഈ പാനീയം ഉത്തമമാണ്. പ്രമേഹ രോഗികള്‍ ഒരാഴ്ച ഇത് സ്ഥിരമാക്കിയാല്‍ തന്നെ വ്യത്യാസം മനസ്സിലാകും.
രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മുന്നിലാണ് ഈ പാനീയം. പെട്ടെന്നുള്ള പനിയും ജലദോഷവും ഈ പാനീയം കഴിച്ചാല്‍ പിന്നെ വരില്ലെന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം.
കിഡ്നി സംബന്ധമായ അസുഖങ്ങൾ
കിഡ്നി രോഗങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനും വെണ്ടയ്ക്ക വെള്ളം സഹായിക്കുന്നു. ആരോഗ്യഗുണങ്ങള്‍ നിറയെ ഉള്ള പാനീയമാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല.
ഭക്ഷണത്തിലെ ഗ്ലൂക്കോസ്
ഭക്ഷണത്തില്‍ നിന്നും ശരീരത്തിന് ലഭിയ്ക്കുന്ന ഗ്ലൂക്കോസിനെ കുറയ്ക്കാനും ആരോഗ്യപ്രദമായ രീതിയില്‍ അതിന്റെ അളവ് ശരീരത്തില്‍ നിലനിര്‍ത്താനും വെണ്ടയ്ക്ക വെള്ളത്തിന് കഴിയുന്നു.
Leave a Reply