Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 10:28 am

Menu

Published on August 12, 2016 at 10:34 am

നിങ്ങളുടെ തലമുടി ആരോഗ്യകരമാണ്….ഇതാ ആ കാരണങ്ങൾ…!!

signs-of-healthy-hair

സ്ത്രീകളെയും പുരുഷന്‍മാരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് മുടികൊഴിച്ചില്‍. സൗന്ദര്യത്തില്‍ മുടി പ്രധാന ഘടകമായതുകൊണ്ടു തന്നെ ഇതിനെച്ചൊല്ലിയുള്ള വ്യാകുലതകളും ഏറെയാണ്.മുടികൊഴിയുന്നതിന് കാരണങ്ങൾ പലതാണ്. എന്നാൽ അതിനെ എങ്ങനെ സംരക്ഷിക്കണമെന്ന കാര്യത്തിൽ ചിലർക്കെങ്കിലും അറിവില്ലായ്മയുണ്ട്. സ്വയം ശീലങ്ങൾ തന്നെ മുടി കൊഴിച്ചിലിനു കാരണമായി തീരാം എന്നുള്ളത് ആരും അത്രയധികം ശ്രദ്ധിക്കാറുമില്ല.നിങ്ങളുടെ മുടി ഏറെ ആരോഗ്യകരമാണെന്നതിനുള്ള ചില കാരണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.അവ എന്തൊക്കെയെന്ന് നോക്കാം.

മുടിയുടെ കടുപ്പം

കടുപ്പം മുടിയുടെ ആരോഗ്യത്തിന്റ ലക്ഷണമാണ്.

ചെറുതായുള്ള മുടികൊഴിച്ചില്‍

ആദ്യം പറഞ്ഞതുപോലെയുള്ള മുടി കൊഴിച്ചില്‍ ആരോഗ്യമുള്ള മുടിയുടെ ലക്ഷണമാണ്. അതായത്, ദിവസം അമ്പതു മുതല്‍ 100 മുടി വരെ ഏതൊരാളിലും കൊഴിയാറുണ്ട്. ഇത് ഒട്ടും കാര്യമാക്കേണ്ടതില്ലെന്ന് മാത്രമല്ല, നല്ല മുടിയുടെ ലക്ഷണമാണ് കണക്കാക്കുകയും ചെയ്യാം. ബലക്കുറവ് ഉള്ള മുടികളാണ് ഇത്തരത്തില്‍ കൊഴിഞ്ഞുപോകുന്നത്.

ഈര്‍പ്പമുള്ള മുടി

വരണ്ട മുടി ആരോഗ്യകരമല്ല. എന്നാല്‍ മുടിയിലെ ഈര്‍പ്പം, അതിന്റെ ആരോഗ്യത്തിന്റെ ലക്ഷണമാണ്.

മുടിയുടെ വലിവ്

മുടി നന്നായി പിടിച്ചു വലിച്ചാലും മുറിയാതെയിരിക്കുന്നത് ആരോഗ്യ ലക്ഷണമായി കണക്കാക്കാം.

വളരുന്ന മുടി

സാധാരണഗതിയില്‍ ഒരു മാസം മുടി 1.5 സെന്റി മീറ്റര്‍ മുതല്‍ 2 സെന്റി മീറ്റര്‍ വരെ വളരും. സ്ഥായിയായുള്ള വളര്‍ച്ച മുടി ആരോഗ്യകരമാണെന്നതിന്റെ ലക്ഷണമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News