Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 3:58 pm

Menu

Published on August 22, 2016 at 10:44 am

ഭക്ഷണശേഷം വയറുവേദന….? എങ്കില്‍….

stomach-ache-after-eating

ഭക്ഷണശേഷമുള്ള വയറുവേദന പലരുടെയും തലവേദന തന്നെയാണ്.കഴിച്ച ഭക്ഷണത്തിന്റെ പ്രശ്‌നം കൊണ്ടാവാം ഇങ്ങനെ സംഭവിച്ചതെന്ന് സമാധാനപ്പെടുന്നവരുണ്ട്. എന്നാൽ ഭക്ഷണം കഴിച്ചാല്‍ വയറുവേദനയെന്നു സ്ഥിരം പരാതിപ്പെടുന്നുവെങ്കിൽ നിങ്ങൾ സൂക്ഷിക്കേണ്ടിയിരിക്കുന്നു..പല രോഗങ്ങളുടേയും തകരാറുകളുടേയും പ്രശ്‌നമാകാം. ദഹനപ്രശ്‌നം തന്നെയാകണമെന്നില്ല.അതുകൊണ്ട് ഭക്ഷണം കഴിച്ചാല്‍ വയറുവേദന വരുന്നതിന്റെ ചില കാരണങ്ങളെകുറിച്ചാണ് ഇവിടെ പറയുന്നത്.അവ എന്തൊക്കെയെന്ന് നോക്കാം….

ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നമുള്ളവര്‍ക്ക് ഭക്ഷണം കഴിച്ചാല്‍ വയറുവേദന വരാറുണ്ട്. മനംപിരട്ടല്‍, ഛര്‍ദി എന്നിവയും ഗ്യാസ് പ്രശ്‌നമുള്ളവര്‍ ഭക്ഷണം കഴിച്ചാല്‍ വയറുവേദനയ്‌ക്കൊപ്പം ഉണ്ടാകും.

രക്തക്കുഴലുകളില്‍ കൊളസ്‌ട്രോള്‍ വന്ന്‌ ഇത്‌ അടയുന്നതു മൂലം ദഹനത്തിന്‌ ആവശ്യമായ രക്തം ലഭിയ്‌ക്കാത്തതും വയറുവേദനയ്‌ക്കു കാരണമാകാറുണ്ട്‌. ഇത്‌ ഗുരുതുരമായ പ്രശ്‌നമാണ്‌.

മലബന്ധമുള്ളവര്‍ക്കും ഭക്ഷണം കഴിച്ചാല്‍ വയറുവേദന ഉണ്ടാകാറുണ്ട്. ഇതിന്റെയും അടിസ്ഥാന കാരണം ദഹനപ്രക്രിയ ശരിയല്ലാത്തതാണ്. ഇത്തരം പ്രശ്‌നമുള്ളവര്‍ക്ക് അടിവയറ്റിലാണ് വേദന വരാറുള്ളത്.

ഭക്ഷണം കഴിച്ചാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കുടലിലാണ്. കുടലിന്റെ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ വയറുവേദന വരുന്നത് സാധാരണമാണ്. പ്രത്യേകിച്ച് വയറിന് പിടിക്കാത്ത ഭക്ഷണം കഴിയ്ക്കുക, ദഹനം ശരിയല്ലാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍.

ഭക്ഷണം കഴിച്ചാല്‍ വയറിന്റെ വലതു ഭാഗത്താണ് വേദന അനുഭവപ്പെടുന്നതെങ്കില്‍ ഇത് കിഡ്‌നി സ്റ്റോണ്‍, അപ്പെന്‍ഡിക്‌സ്, വയറ്റിലെ അള്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കൊണ്ടാവാം. എന്നാല്‍ വയറിന്റെ ഇടതു ഭാഗത്ത് വേദന അനുഭവപ്പെടുന്നത് കുടലിലെ ക്യാന്‍സര്‍, വയറിളക്കം, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ കൊണ്ടാവാം.

അള്‍സര്‍ ബാധയുള്ളവര്‍ക്ക് ഭക്ഷണം കഴിച്ചാല്‍ വയറുവേദന അനുഭവപ്പെടുന്നത് സാധാരണമാണ്. കുടലിലുണ്ടാകുന്ന ചെറിയ വ്രണങ്ങളാണ് അള്‍സര്‍ ബാധയ്ക്കു കാരണം. അള്‍സറുള്ളവര്‍ക്ക് ഭക്ഷണം കഴിച്ചാല്‍, പ്രത്യേകിച്ച് അല്‍പം കട്ടിയുള്ള ഭക്ഷണമായാല്‍ വയറ്റില്‍ പിടിയ്ക്കാതിരിക്കുകയും വയറിളക്കം, ഛര്‍ദി തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകുകയും ചെയ്യും.

ഗോള്‍ബ്ലാഡര്‌ സ്‌റ്റോണ്‍, പാന്‍ക്രിയാറ്റിസ്‌ തുടങ്ങിയ രോഗങ്ങളും ഈ ലക്ഷണം കാണിയ്‌ക്കും.

ഭക്ഷണം പതുക്കെ ചവച്ചരച്ചു കഴിയ്ക്കുന്നത് ദഹനം എളുപ്പമാക്കാനും ഇതുവഴി വയറുവേദന പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.ധാരാളം വെള്ളം കുടിയ്‌ക്കേണ്ടത് അത്യാവശ്യം. നാരുകളടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നതും പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ കഴിയ്ക്കുന്നതും ഗുണം ചെയ്യും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News