Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടുറോഡില്‍വെച്ച് തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചയാളെ നടി കൈയ്യോടെ പിടികൂടി പോലീസ് സ്‌റ്റേഷനിലെത്തിച്ചു. മദ്യലഹരിയിലായിരുന്ന യുവാവ് പ്രതിഭയെ കയറിപിടിക്കുകയായിരുന്നു. മുംബൈയില്‍ തിരക്കേറിയ റോഡില്‍ കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം.പ്രതിഭയുടെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. റോഡരികില്‍ സുഹൃത്തിനെ കാത്തുനില്‍ക്കുകയായിരുന്നു പ്രതിഭ. പെട്ടന്നാണ് മദ്യലഹരിയിലെത്തിയ യുവാവ് നടിയെ കയറിപിടിക്കാന്‍ ശ്രമിച്ചത്. ആക്രമിക്കാന്‍ ശ്രമിച്ചതും നടി ഇയാളെ തള്ളി താഴെയിട്ട് മര്‍ദിച്ചു. തുടര്‍ന്ന് നടി തന്നെ യുവാവിനെ തൂക്കിയെടുത്ത് സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
തന്നെപ്പോലൊരു യുവതിക്ക് നടുറോഡില്‍ ഇങ്ങനെയൊരു ആക്രമണം നേരിടേണ്ടി വന്നത് ഭീതിജനകമാണെന്ന് പ്രതിഭ പറയുന്നു.ഇത്രയും തിരക്കുള്ള റോഡില്‍ പത്ത് മണിക്ക് ഇങ്ങനെയൊരു സംഭവം നടക്കുക എന്നതു തന്നെ വിചിത്രമാണ്. ഇത് ഞെട്ടിക്കുന്നതാണ് മാത്രമല്ല ഇതാണ് വാസ്തവവും. ഇത്തരം സംഭവങ്ങളില്‍ സ്ത്രീകള്‍ പരാതി പറയാന്‍ ചെയ്യാറില്ല എന്നതാണ് മറ്റൊരു സത്യം. നമ്മള്‍ ഇതിന് വേണ്ടി പൊരുതാനിറങ്ങണം എന്നാണ് എനിക്ക് പറയാനുള്ളതെന്നും പ്രതിഭ പറഞ്ഞു.
Leave a Reply