Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 9:47 am

Menu

Published on August 29, 2016 at 11:25 am

നിങ്ങള്‍ മൂക്കില്‍ വിരലിടാറുണ്ടോ…?

picking-your-nose-can-be-really-dangerous

നമ്മളിൽ പലർക്കുമുള്ള ഒരു ശീലമാണ് മൂക്കിൽ വിരൽ ഇടുന്നത്.പ്രത്യേകിച്ച് ഒരു ആവശ്യവുമില്ലെങ്കിലും ഇതൊരു ശീലമായി തുടര്‍ന്നു കൊണ്ട് പോരുന്നു.എന്നാല്‍ മൂക്കില്‍ വിരലിട്ട് തുഴയുന്നത് ആരോഗ്യത്തിന് അപകടകരമായ ശീലമാണ് എന്ന കാര്യത്തില്‍ സംശയമില്ല. മൂക്കില്‍ വിരലിടുന്ന ശീലം നിങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഉണ്ടെങ്കില്‍ ആ ശീലം ഉടന്‍ തന്നെ നിര്‍ത്തുന്നതാണ് നല്ലത്. കാരണം ആരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം ശീലങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നം എത്രയെന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ലെന്നത് തന്നെ പ്രശ്‌നം. എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം….

ഈ ഒരു ശീലം ഏറ്റവും അപകടകരമായിട്ടുള്ളത് കുട്ടികളിലാണ്. കുട്ടികള്‍ക്ക് ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനും ഇത് കാരണമാകും.

മൂക്കിനകത്ത് വിരല്‍ കൊണ്ട് കളിയ്ക്കുമ്പോള്‍ ലക്ഷക്കണക്കിന് ബാക്ടീരിയകളാണ് ഇതിനകത്തേക്ക് കയറിപ്പോകുന്നത് എന്ന് പലരും അറിയുന്നില്ല. ഇത് പലതരത്തിലുള്ള ഇന്‍ഫെക്ഷന് വഴി വെയ്ക്കും.

മൂക്കിനകത്ത് വിരലിടുമ്പോള്‍ നഖം കൊണ്ട് മൂക്കിനകത്ത് മുറിവുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പല തരത്തിലുള്ള ഇന്‍ഫെക്ഷന് വഴി വെയ്ക്കും.

മൂക്കിനകത്ത് വിരല്‍ കടത്തുമ്പോള്‍ അത് ശ്വാസകോശ രോഗങ്ങളിലേക്കാണ് വിരല്‍ കടത്തുന്നത് എന്നതും സത്യമാണ്. പലപ്പോഴും കൈയ്യിലെ വൃത്തിയില്ലായ്മയും അഴുക്കും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ആരോഗ്യത്തിന് ഭീഷണി തന്നെയാണ്.

മൂക്കില്‍ നിന്നും രക്തം വരുന്നതും ഇത്തരം ശീലങ്ങളുടെ ഭാഗമാണ്. മൂക്കില്‍ വിരലിട്ട് തിരിയ്ക്കുമ്പോള്‍ മൂക്കിനകത്ത് മുറിവായിട്ടുണ്ടെങ്കില്‍ രക്തം വരും. മൂക്കിനകത്ത് ഉണ്ടാവുന്ന മുറി പലപ്പോഴും ഇന്‍ഫെക്ഷനായി മാറി മറ്റ് ഗുരുതരമായ അവസ്ഥയിലേക്ക് എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

സൈനസ് ഇന്‍ഫെക്ഷനാണ് മറ്റൊന്ന്. മൂക്കിനെ മാത്രമല്ല ഇത് ബാധിയ്ക്കുന്നത് മൂക്കിനു ചുറ്റും കണ്ണിനു മുകളില്‍ പുരികത്തിനി ഇടയില്‍ എന്നു വേണ്ട ഇതുണ്ടാക്കുന്ന അസ്വസ്ഥതയുടെ പ്രധാന കാരണം പലപ്പോഴും മൂക്കില്‍ വിരലിടുന്നതും ആവാം എന്നതാണ് കാര്യം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News