Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 11:37 am

Menu

Published on September 7, 2016 at 11:29 am

മുടി വളരുന്നില്ലേ, കാരണം…?

reasons-why-your-natural-hair-isnt-growing

പ്രായമുള്ളവരോ ചെറുപ്പക്കാരോ ആയിക്കോട്ടെ… നീളം കൂടി ഭംഗിയുള്ള മുടി ആഗ്രഹിക്കാത്ത ആരുംതന്നെ ഇല്ല.മുടിയ്ക്കുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്. മുടി കൊഴിച്ചിലും താരനുമെല്ലാം ഇതില്‍ പെടും. മുടി വളരാത്തതാണ് മിക്കവാറും പേരെ അലട്ടുന്ന മറ്റൊരു പ്രശ്‌നം.മുടി വളരാതിരിയ്ക്കാന്‍ നിരവധി കാരണങ്ങള്‍ ഉണ്ടാവും.പലപ്പോഴും ഇത്തരം കാരണങ്ങള്‍ പരിഹരിയ്ക്കാന്‍ കഴിയാത്തതായിരിക്കും. എന്തൊക്കെ കാരണങ്ങളാണ് നമ്മുടെ മുടി വളര്‍ച്ചയെ നിര്‍ത്തുന്നത് എന്ന് നോക്കാം.

മുടി കൊഴിച്ചിലാണ് പ്രധാന പ്രശ്‌നം. ദിവസവും 100 മുടി വരെ കൊഴിയുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഇതിന്റെ എണ്ണം 100-ല്‍ കൂടുതലാണെങ്കില്‍ പിന്നെ നിങ്ങളുടെ മുടി വളരും എന്ന കാര്യത്തില്‍ വലിയ പ്രതീക്ഷ നല്‍കാതിരിയ്ക്കുന്നതാണ് നല്ലത്.

ഷാമ്പൂ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഷാമ്പൂ ദിവസവും ഉപയോഗിക്കുന്നത് അധികം വൈകാതെ നമ്മളെ മൊട്ടയാക്കും. ഇത് മുടി വളര്‍ച്ചയെ തടയുകയും ഉള്ള മുടിയെ പ്രശ്‌നത്തിലാക്കുകയും ചെയ്യുന്നു.

എത്ര മുടി വളരാന്‍ കഷ്ടപ്പെട്ടാലും നമ്മുടെ ജീനിലുള്ള മാറ്റങ്ങള്‍ മുടി വളര്‍ച്ചയെ ഇല്ലാതാക്കുന്നു. പാരമ്പര്യത്തിന് മുടിവളര്‍ച്ചയുടെ കാര്യത്തില്‍ വളരെയധികം പ്രാധാന്യമാണ് ഉള്ളത്. പലപ്പോഴും മുടിയില്ലാത്ത അച്ഛനമ്മമാരുടെ മക്കളാണെങ്കില്‍ അവര്‍ക്ക് മുടിയില്ലെന്ന് പരിതപിച്ചിട്ട് എന്ത് കാര്യം.

മുടിയുടെ അറ്റം പിളരുന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇത് മുടി വളര്‍ച്ച അവിടെ നിര്‍ത്തുന്നു. നനഞ്ഞ മുടിയില്‍ അധികം ചീപ്പുപയോഗിച്ച് ചീകുന്നതും അമര്‍ത്തി തുടയ്ക്കുന്നതുമാണ് പലപ്പോഴും അറ്റം പിളരാന്‍ കാരണമാകുന്നത്.

മുടി സ്‌ട്രെയിറ്റന്‍ ചെയ്യുന്നതും ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. മുടി സ്‌ട്രെയിറ്റനിംഗ് മാത്രമല്ല മുടി കളര്‍ ചെയ്യുന്നതും അയേണ്‍ ചെയ്യുന്നതും എല്ലാം മുടി വളര്‍ച്ചയെ ഇല്ലാതാക്കുന്നു.

ഭക്ഷണം കഴിയ്ക്കുന്ന കാര്യത്തിലും പലപ്പോഴും മുടി വളര്‍ച്ച പ്രശ്‌നമാണ്. കാരണം മുടിയുടെ ആരോഗ്യത്തിന് നമ്മള്‍ ആരോഗ്യകരമായ ഭക്ഷണം കഴിയ്ക്കണം. വിറ്റാമിന്‍ ബി 12, സിങ്ക്, വിറ്റാമിന്‍സ് എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അല്ലാത്ത പക്ഷം മുടിയുടെ വളര്‍ച്ച താഴോട്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

പലപ്പോഴും ആരോഗ്യത്തിനും മുടിയുമായി ബന്ധമുണ്ട്. കാരണം പ്രായം വര്‍ദ്ധിക്കുന്തോറും ആരോഗ്യത്തിന്റെ കാര്യത്തിലും പ്രശ്‌നം വരും ഇത് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ഈ സമ്മര്‍ദ്ദം പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്നു. ഇത് ഉള്ള മുടി കൊഴിയ്ക്കുകയും മുടിയുടെ വളര്‍ച്ച ഇല്ലാതാക്കുകയും ചെയ്യുന്നു.

 

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News