Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 6:33 am

Menu

Published on September 13, 2016 at 10:12 am

പുരുഷന്‍മാര്‍ ദിവസവും കാബേജ് കഴിച്ചാല്‍….?

health-benefits-of-cabbage-for-men

ഏറെ പോഷക സമൃദമായ പച്ചക്കറിയാണ് കാബേജ് എന്ന് പറയേണ്ടതില്ലല്ലോ.. കാബേജ് കൊണ്ട് വിവിധങ്ങളായ വിഭവങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കാബേജ് ദിവസവും കഴിച്ചാല്‍ എന്തൊക്കെ മാറ്റങ്ങളാണ് ശരീരത്തില്‍ ഉണ്ടാവുക എന്ന് നിങ്ങള്‍ക്കറിയാമോ? പ്രത്യേകിച്ച് പുരുഷന്‍മാര്‍ അവരുടെ ഭക്ഷണശീലത്തിന്റെ ഭാഗമാക്കി കാബേജ് മാറ്റിയാല്‍ നിരവധി ആരോഗ്യഗുണങ്ങളാണ് ഉണ്ടാവുക. അവ എന്തൊക്കെയെന്ന് നോക്കാം.

വിറ്റാമിന്‍ സിയുടെ കലവറയാണ് കാബേജ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യും.

ക്യാന്‍സറിനെ ചെറുക്കാന്‍ കാബേജിന് കഴിയും. ട്യൂമറിന്റെ വളര്‍ച്ചയെ പ്രതിരോധിയ്ക്കാന്‍ കാബേജിനുള്ള കഴിവ് വളരെ വലുത് തന്നെയാണ്. പ്രോസ്‌റ്റേറ്റ് ക്യാന്‍സറില്‍ നിന്നും പുരുഷന്മാരെ രക്ഷിക്കാനും കാബേജിന് കഴിയുന്നു.

cancer (1)

മസിലിന്റെ ആരോഗ്യം. മസിലിന്റെ ആരോഗ്യ വര്‍ദ്ധിപ്പിക്കാന്‍ കാബേജ് ശീലമാക്കുന്നത് നന്നായിരിക്കും.

ടെന്‍ഷന്‍ മൂലവും സ്‌ട്രെസ്സ് മൂലവും ഉണ്ടാകുന്ന തലവേദനയെ പരിഹരിയ്ക്കാന് കാബേജിന്റെ ഉപയോഗം സഹായിക്കുന്നു.

stress (1)

 

ശരീരത്തിലെ വിഷം കളയാനും കാബേജ് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിലുണ്ടാകുന്ന അലര്‍ജികളും മറ്റും പരിഹരിയ്ക്കാന്‍ കാബേജ് മുന്നില്‍ തന്നെയാണ്.

ബുദ്ധി ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കാബേജ് മുന്നില്‍ തന്നെയാണ്. വിറ്റാമിന്‍ കെ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിക്കുന്നു.

memory (1)

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കാബേജ് മിടുക്കന്‍ തന്നെയാണ്. പ്രായാധിക്യം മൂലമുണ്ടാകുന്ന കാഴ്ച പ്രശ്‌നങ്ങളെ കാബേജ് ഇല്ലാതാക്കുന്നു.

രക്തസമ്മര്‍ദ്ദം പ്രതിരോധിയ്ക്കുന്നതിനും കാബേജ് കഴിയ്ക്കുന്നതിലൂടെ കഴിയും. പൊട്ടാസ്യം കൂടി തോതില്‍ അടങ്ങിയിട്ടുള്ളതാണ് ഇതിന് കാരണം.

bp (1)

ഭക്ഷണത്തിന്റെ അളവില്‍ മാറ്റം വരുത്തിയതു കൊണ്ട് മാത്രം കുടവയര്‍ കുറയില്ല. എന്നാല്‍ കാബേജ് ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ ഇത് കുടവയര്‍ കുറയാന്‍ സഹായിക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News