Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 12:58 am

Menu

Published on September 23, 2016 at 11:40 am

പുതുമയുള്ള സിനിമ എടുക്കാന്‍ പറഞ്ഞ അജുവിനോട് അല്‍ഫോണ്‍സ് പറഞ്ഞ കിടിലൻ മറുപടി….

director-alphonse-putharen-replies-to-aju-varghees

നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍.രണ്ട് സിനിമകളില്‍ (നേരം, പ്രേമം) ഏതെങ്കിലും ഒന്ന് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതായി സൂചനയുണ്ടായിരുന്നു.ഇത് സംബന്ധിച്ച് അല്‍ഫോണ്‍സ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. ഈ രണ്ട് ചിത്രങ്ങള്‍ മൊഴി മാറ്റണോ അതോ പുതിയൊരു ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്യണോ എന്നാണ് ആരാധകരോട് അല്‍ഫോണ്‍സിന്റെ ചോദ്യം.എന്നാല്‍ അല്‍ഫോണ്‍സിന്റെ പോസ്റ്റിന് ആദ്യ മിനിറ്റുകള്‍ക്കുള്ളില്‍ വന്നത് സുഹൃത്തും നടനും കൂടിയായ അജു വര്‍ഗീസിന്റെ മറുപടി ആയിരുന്നു. പുതിയൊരു ചിത്രം അല്‍ഫോണ്‍സ് സംവിധാനം ചെയ്യണമെന്നാണ് അജുവിന്റെ അഭിപ്രായം. എന്നാല്‍ അല്‍ഫോണ്‍സ് അജുവിന് കൊടുത്ത മറുപടി രസകരമായിരുന്നു.

‘എടാ ലോക സിനിമാ ചരിത്രത്തില്‍ പുതുമ ഒന്നും ഇല്ലാത്ത സിനിമ എടുക്കുന്ന ആളാണ് ഞാന്‍. ആ എന്നോട് നീ ആ വാക്ക് എങ്ങനെ പറഞ്ഞു കശ്മലാ. സംതിങ് ന്യൂ എന്ന്. സംതിങ് ഓള്‍ഡ് അല്ലേ ഉദ്ദേശിച്ചത്’ എന്ന്.ഇതായിരുന്നു അൽഫോൻസിൻറെ മറുപടി.


അല്‍ഫോണ്‍സ് സംവിധാനം ചെയ്ത രണ്ട് ചിത്രത്തിലും അജുവിന് വേഷമൊന്നും ഇല്ലായിരുന്നു. എന്നിരുന്നാലും ഇരുവരും തമ്മില്‍ നല്ല സൗഹൃത്ത് ബന്ധമുണ്ട്. പ്രേമം എന്ന ചിത്രത്തിന് ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ പ്രമോഷന്‍ നല്‍കിയ നടനാണ് അജു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News