Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 5:33 pm

Menu

Published on September 28, 2016 at 12:54 pm

മുഖം വെളുക്കാന്‍ വെളിച്ചെണ്ണ….

coconut-oil-for-fair-skin

നമ്മളില്‍ മിക്കവരും മുഖക്കുരു മൂലമുണ്ടാകുന്ന സൗന്ദര്യ പ്രശ്നങ്ങൾ കൊണ്ട് പൊറുതി മുട്ടുന്നവരാണ്. അതുകൊണ്ട് തന്നെ കണ്ണില്‍ കണ്ട ക്രീമുകളെല്ലാം വാരിത്തേച്ച് വെളുക്കാന്‍ തേച്ചത് ഒടുവിൽ അത് നമുക്ക് തന്നെ പറയാകും.മാത്രമല്ല ബ്യൂട്ടി പാര്‍ലറുകളില്‍ കയറിയിറങ്ങി സമയം കളയുന്നവരും നമുക്കിടയില്‍ ചുരുക്കമല്ല.എന്നാൽ ഇനി ഇക്കാര്യമോർത്ത് സമയം കളയേണ്ട. വെറും ഏഴു ദിവസംകൊണ്ട് കോക്കനട്ട് ഓയില്‍ ഫെയിസ് മാസ്‌ക്കിൂടെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താവുന്നതാണ്. വെളിച്ചണ്ണ നിങ്ങളുടെ മുടിയിഴകളെ പരിപോഷിപ്പിക്കന്നതുപോലെ നിങ്ങളുടെ ബാഹ്യചര്‍മ്മത്തെ സംരക്ഷിക്കുകയും മനോഹരമാക്കുകയും ചെയ്യും.വെളിച്ചെണ്ണ മുഖസൗന്ദര്യത്തിന് എങ്ങനെ ഉപയോഗിക്കുന്നതെന്ന് നോക്കാം…

വെളിച്ചണ്ണ മസാജ്

വെളിച്ചണ്ണ മുഖത്ത് പരട്ടി കൈകൊണ്ട് മുകളിലേക്ക് നന്നായി മസാജ് ചെയ്യുക. ഇത് രാത്രി മുഴുവൻ വയ്ക്കുക രാവിലെ തണുത്ത വെളളത്തില്‍ കഴുകുക. ഇത് ഓരാഴ്ച്ചയോളം ചെയ്യുക, മുഖത്തിന് തിളക്കവും മൃതുത്വവും ലഭിക്കും

മുട്ടയും നാരങ്ങ നീരും വെളിച്ചണ്ണയും

മുട്ടയുടെ മഞ്ഞയും വെളളയും വേര്‍തിരിച്ച് ഒരു പാത്രത്തിലേക്ക് മാറ്റുക ഇതില്‍ ഒരു ടി സ്്പൂണ്‍ നാരങ്ങ നിര് 5 തുളളി വെളിച്ചണ്ണ എന്നിവ ചേര്‍ത്ത് നന്നായി അടിച്ചതിന് ശേഷം മുഖത്ത് പുരട്ടുക ഇത് ചര്‍മ്മത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും.

കറ്റാര്‍വാഴയും വെളിച്ചണ്ണയും

മുഖത്തെ അഴുക്കുകള്‍ കളയാനും , കറുത്ത പാടുകള്‍ നീക്കാനും ചര്‍മ്മം മൃദുവാക്കനും ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴയുടെ ജെല്‍ 10 തുളളി വെളിച്ചണ്ണയുമായി യോജിപ്പിച്ച് മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യുക. രാത്രി മുഴുവനും വെച്ച് രാവലെ തണുത്ത വെളളത്തില്‍ കഴുകി കളയുക.

ബേക്കിങ് സോഡയും

വെളിച്ചണ്ണയും ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡയില്‍ അര ടേബിള്‍ സ്പൂണ്‍ വെളിച്ചണ്ണ നന്നായി യോജിപ്പിച്ച് മുഖത്ത പുരട്ടി നന്നായി മസാജ് ചെയ്യുക. ഉണങ്ങിയതിനു ശേഷം കോട്ടന്‍ ടവ്വല്‍ തണുത്ത വെളളത്തില്‍ മുക്കി തുടക്കുക..

വെളിച്ചണ്ണയും ജാതിക്കയും

മുഖക്കുരു വന്ന പാടുകള്‍ മാറാന്‍ പൊടിച്ച ജാതിക്ക ഒരു ടിസ്്പൂണ്‍ വെളിച്ചണ്ണയില്‍ നന്നായി യോജിപ്പിച്ച് മുഖക്കുരു വന്ന പാടുകളില്‍ പുരട്ടുക ഈ മാസ്‌ക്ക് ഉണങ്ങിയതിനു ശേഷം തണുത്ത
വെളളത്തില്‍ കഴുകി കളയുക.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News