Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലിസിയുമായുള്ള തന്റെ വേര്‍പിരിയല്‍ തന്റെ ജീവിതത്തെ എത്രത്തോളം ബാധിച്ചുവെന്ന് പ്രിയദർശൻവെളിപ്പെടുത്തുന്നു.പ്രമുഖ മാഗസിനു നല്കിയ അഭിമുഖത്തിലാണ് ഒപ്പത്തെ കുറിച്ചും ജീവിതത്തിലെ വേദനാജനകമായ നിമഷത്തെ കുറിച്ചും മനസ്സ് തുറന്നത്. സിനിമാക്കാരനെന്ന നിലയില്‍ തന്റെ കഴിവുകളില്‍ ലിസി സംശയം ഉന്നയിച്ചിരുന്നു. മലയാളത്തില്‍ ഗീതാഞ്ജലിയും ആമയും മുയലും എന്നീ സിനിമകള്‍ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന വാദം ലിസിയും ആവര്‍ത്തിച്ചു. ഇത് തന്നെ മാനസികമായി തളര്‍ത്തിയതായി പ്രിയന് പറയുന്നു. പ്രിയ സുഹൃത്ത് മോഹന്‍ലാലാണ് തനിക്ക് ആത്മവിശ്വാസം പകര്‍ന്നതെന്ന് പ്രിയന് പറയുന്നു.
പ്രിയന്റെ വാക്കുകളിലൂടെ….
വിവാഹമോചനക്കേസിലെ ഒരു ദിവസം കോടതിയില്‍ ലിസി പറഞ്ഞു. പ്രിയദര്ശന് എന്ന സംവിധായകന്റെ കാലം കഴിഞ്ഞു എന്ന് പലരും പറയുന്നു. അത്രയും നേരം പിടിച്ചു നിന്ന ഞാന്‍ പൊട്ടിക്കരഞ്ഞു പോയി. കാലം കഴിഞ്ഞു പോയെന്നു പറഞ്ഞാല്‍ ജഡം ആയെന്നാണ്. ജീവനേക്കാള്‍ ഏറെ സ്നേഹിച്ച ആളാണ് പറയുന്നത്. എനിക്കത് വലിയ ആഘാതമായി. പിന്നെ എന്റെ നാക്കു പൊങ്ങിയില്ല. വലിയ ഡിപ്രഷനിലായി ഞാന്‍. നാലുമാസത്തോളം ഡിപ്രഷനുള്ള ചികിത്സ തേടി. മരുന്നുകള്‍ കഴിച്ചു. മുറിയടച്ചിരുന്നു പൊട്ടിക്കരഞ്ഞു. ഒടുവില്‍ അതില്‍ നിന്നും മോചനം വേണമെന്ന് സ്വയം തോന്നി. തുടര്‍ച്ചയായി സിനിമകള്‍ കണ്ടു. പുസ്തകങ്ങള്‍ വായിച്ചു. സാവധാനം സാധാരണ നിലയിലേക്ക് മടങ്ങിവന്നു. സിനിമയായണ് എന്നെ രക്ഷിച്ചത്. അതുകാണുമ്പോള്‍ മറ്റൊന്നും നമ്മളെ അലട്ടില്ല.

കുടുംബ ജീവിതം തര്‍ന്നതോടെ ഞാന്‍ തളര്‍ന്നു. ഒരു ദിവസം ലാല്‍ ഫോണ്‍ വിളിച്ചു. നീ ഇങ്ങനെ ഇരുന്നാല്‍ പോരാ, നമുക്കൊരു സിനിമ ചെയ്യണം. എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. ഞാന്‍ പറഞ്ഞു എന്റെ സമയം ശരിയല്ല. ഇപ്പോള്‍ എന്തു ചെയ്താലും ശരിയാവില്ല. നിനക്കെന്നല്ല. ആര്‍ക്കും എന്നെ രക്ഷിക്കാന്‍ സാധിക്കില്ല. ഇത് ലാലിന് വലിയ വിഷമമായി. ലാല്‍ തന്നെയാണ് ഒപ്പത്തിന്റെ കഥാകൃത്തിനെ എനിക്കരികിലേക്ക് അയച്ചത്. കഥയില്‍ പലയിടത്തും ലോജിക്കിന്റെ പ്രശ്നം ഉണ്ടായിരുന്നു. ശരിയാകില്ലെന്നു പറഞ്ഞു അയാളെ മടക്കി. എങ്കില്‍ നീയൊന്ന് മാറ്റിയെഴുതി തിരക്കഥ തയ്യാറാക്കു എന്നായി ലാല്‍. അങ്ങനെ വീണ്ടും ഞാന്‍ പ്രോജക്ട് ഏറ്റെടുത്തു. ഐവി. ശശിയുടെ മകന് അനി ശശി, പിന്നെ അര്ജുന് എന്നിവരെ ഒപ്പം കൂട്ടി. ഒരു മാസത്തോളം കഥ വെട്ടിയും തിരുത്തിയും എഴുതി. പിന്നീട് ലാലിനെ കാണിച്ചപ്പോള്‍ അവന് പറഞ്ഞു, നമുക്കിത് ചെയ്യാം പ്രിയാ..അങ്ങനെയാണ് ഒപ്പത്തിലേക്ക് കാര്യങ്ങളെത്തിയത്’
പ്രിയദര്‍ശന്റെ വീട്ടിന്റെ മുന്നിലെ ബോര്‍ഡും അദ്ദേഹം മാറ്റിയിട്ടില്ല. പ്രിയദര്‍ശന്റേയും ലിസിയുടേയും പേരുകള്‍ ഇപ്പോഴും ഒരുമിച്ച് വീട്ടിന് മുമ്പിലുണ്ട്.

എണ്‍പതുകളില്‍ മലയാളസിനിമയിൽ തിളങ്ങിയ ലിസി പ്രിയദര്ശന് ചിത്രങ്ങളിലെ സ്ഥിരം നായികാ സാന്നിധ്യവുമായിരുന്നു. ഏറെക്കാലം നീണ്ട പ്രണയത്തിനൊടുവില്‍ 1990 ഡിസംബര്‍ 13നാണ് ഇരുവരും വിവാഹം കഴിച്ചത്. 24 കൊല്ലത്തെ ദാമ്പത്യജീവിതത്തിനു ശേഷം 2014 ലാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചവിവരം വെളിപ്പെടുത്തുന്നത്. വിവാഹമോചനത്തില്‍ നിന്നും പിന്തിരിപ്പിക്കാന് കമല്‍ഹാസനും മോഹന്‍ലാലുമടക്കമുള്ളവര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ വർഷം കോടതി വിവാഹമോചനവും അനുവദിച്ചു.മക്കളായ കല്ല്യാണിയും സിദ്ധാര്‍ഥും വിദേശത്താണ്.
Leave a Reply