Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 10:54 pm

Menu

Published on October 14, 2016 at 4:57 pm

ദിവസവും ഒരു മുട്ടയുടെ വെള്ള കഴിയ്ക്കണം…കാരണം..?

benefits-of-egg-whites

രുചികരവും പോഷക പ്രധാനവുമായ ഒരു ഭക്ഷണമാണ് മുട്ട. പോഷകങ്ങളുടെ കലവറയായ മുട്ടയുടെ വെള്ളയിൽ ധാരാളം പ്രോട്ടീനും,മഞ്ഞയിൽ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. എങ്കിലും മുട്ട കഴിയ്ക്കുന്ന കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായമാണ് ഉള്ളത്. മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കും ശരീരത്തില്‍ കൊഴുപ്പ് കൂടും ഇങ്ങനെ പോകുന്നു. എന്നാല്‍ മുട്ട കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ദിവസവും ഒരു മുട്ടയുടെ വെള്ളയെങ്കിലും കഴിയ്ക്കണം. അത്രയേറെ ഗുണമാണ് മുട്ടയുടെ വെള്ളയില്‍ ഉള്ളത്. ദിവസവും മുട്ടയുടെ വെള്ള കഴിച്ചാല്‍ എന്തൊക്കെ ആരോഗ്യകരമായ മാറ്റങ്ങളാണ് ഉണ്ടാവുക എന്ന് നോക്കാം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ മുട്ടയിലൂടെ അധികമാവും എന്ന് പറയുന്നത് ശരിയാണ്. എന്നാല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നല്ല കൊളസ്‌ട്രോള്‍ ആണ് മുട്ടയുടെ വെള്ളയില്‍ ഉള്ളത്.

cholostrol

മസിലിന്റെ ആരോഗ്യത്തിന്

മസിലിന്റെ ആരോഗ്യത്തിനും ഏറ്റവും നല്ലതാണ് മുട്ട. എന്നാല്‍ മുട്ടയുടെ മഞ്ഞ ചേര്‍ത്ത് കഴിയ്ക്കുന്നതിനേക്കാള്‍ മുട്ടയുടെ വെള്ളയാണ് ഏറ്റവും ഉത്തമം. വ്യായാമത്തിനു ശേഷം മുട്ടയുടെ വെള്ള കുടിയ്ക്കുന്നത് മസിലുകള്‍ക്ക് ഉറപ്പ് നല്‍കും.

musile

പ്രമേഹസാധ്യത

പ്രമേഹ സാധ്യതയ്ക്ക് പലപ്പോഴും മുട്ടയുടെ വെള്ള തടയിടുന്നു. മുട്ടയുടെ വെള്ള കഴിയ്ക്കുന്നത് പ്രമേഹത്തെ നിയന്ത്രിയ്ക്കുന്നു.

diabates

വിറ്റാമിന്‍ ബി

വിറ്റാമിന്‍ ബി ആണ് മറ്റൊന്ന്. ഇത് ധാരാളം മുട്ടയുടെ വെള്ളയില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും മുട്ടയുടെ വെള്ള കഴിയ്ക്കുന്നത് അതുകൊണ്ട് തന്നെ ആരോഗ്യം വര്‍ദ്ധിപ്പിക്കും.

egg-white
രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തിലും മുട്ടയുടെ വെള്ള കേമനാണ്. മുട്ടയുടെ വെള്ള രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു.

bp

മുടിയ്ക്കും ചര്‍മ്മത്തിനും

മുട്ടയുടെ വെള്ള കഴിയ്ക്കുന്നതിനേക്കാള്‍ ഗുണകരമാണ് ചര്‍മ്മത്തിനും മുടിയ്ക്കും ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ മുട്ടയുടെ വെള്ള ഉപയോഗിക്കുന്നത് നല്ലതാണ്.
Hair

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News