Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 5:36 pm

Menu

Published on October 15, 2016 at 2:45 pm

‘മൃഗയയിലെ പുലിയെ കണ്ട് മമ്മൂക്ക ആദ്യദിവസം സെറ്റില്‍ നിന്ന് പിണങ്ങിപ്പോയി’; ജയറാം

actor-jayaram-about-mammootty

പുലിമുരുകന്‍ തിയറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍ മലയാളി പ്രേക്ഷകര്‍ ഓര്‍ത്തെടുക്കുന്ന മറ്റൊരു ചിത്രമുണ്ട്. ഐ വി ശശിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ മൃഗയ. വാറുണ്ണി എന്ന വേട്ടക്കാരന്‍ പുലിപ്പേടിയിലുള്ള ഒരു ഗ്രാമത്തിന്റെ രക്ഷക്കെത്തുന്നതായിരുന്നു ലോഹിതദാസ് രചിച്ച മൃഗയയുടെ പ്രമേയം. പുലിമുരുകനിലൂടെ വീണ്ടും പുലിവേട്ട സിനിമയുടെ പ്രമേയമായപ്പോള്‍ മൃഗയയുടെ ചിത്രീകരണത്തെക്കുറിച്ചും നിരവധി വാദങ്ങള്‍ പുറത്തുവന്നു. പാതി മയക്കിയ പുലിയെ ആണ് മമ്മൂട്ടി വേട്ടയാടിയതെന്നും ഡ്യൂപ്പിനെ വച്ചാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചതെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ പൂര്‍ണമായും മെരുങ്ങിയിട്ടില്ലാത്ത പുലിയെ ഉപയോഗിച്ചാണ് മൃഗയ ചിത്രീകരിച്ചതെന്ന് ഐവി ശശി പറഞ്ഞിരുന്നു.

എന്നാല്‍ മൃഗയയുടെ ചിത്രീകരണകാലത്ത് താന്‍ ദൃക്‌സാക്ഷിയായ ഒരു സംഭവത്തെക്കുറിച്ച് പറയുകയാണ് ജയറാം. മഴവില്‍ മനോരമ ചാനലില്‍ മുന്‍പ് സംപ്രേക്ഷണം ചെയ്ത ‘സിനിമാ ചിരിമാ’യുടെ ഒരു എപ്പിസോഡില്‍ പങ്കെടുക്കവെയാണ് ജയറാം പങ്കുവെക്കുന്ന മൃഗയ അനുഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഫസ്റ്റ്‌ഡേ മമ്മൂക്ക പിണങ്ങിപ്പോയ ഒരു കഥ എനിക്കറിയാം. മൃഗയയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. അന്ന് എനിക്കും കോഴിക്കോട്ട് ഷൂട്ടിംഗ് ഉണ്ട്. പുലി എങ്ങനെയുണ്ടെന്ന് അറിയാനാണ് ആദ്യദിനം മമ്മൂക്ക സെറ്റില്‍ ചെന്നത്. ചിന്ന കൊഴന്തൈ മാതിരിയുള്ള ഒരു പുലിയെയാണ് കൊണ്ടുവന്നിരിക്കുന്നതെന്നാണ് അതിനെ കൊണ്ടുവന്നയാള്‍ പറഞ്ഞത്. റാണി എന്നായിരുന്നു അതിന്റെ പേര്.

ഇവര്‍ ഇതൊക്കെ സംസാരിക്കുമ്പോള്‍ പുലി എന്തിനെയോ ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ അതെന്താണെന്ന് ആര്‍ക്കും മനസിലായില്ല. ഷൂട്ടിംഗിന് വേണ്ടി ഒരു ആടിനെ അവിടെ കൊണ്ടുക്കെട്ടിയിരുന്നു. ആ ആടിനെയാണ് കൂട്ടില്‍ക്കിടക്കുന്ന പുലി നോക്കുന്നത്. അഞ്ച് ദിവസമായി പട്ടിണിക്കിട്ടിരിക്കുകയാണ് പുലിയെ. കൂട് തുറന്നുവിട്ടാല്‍ ആടിനെ പിടിക്കുന്ന സീനോ മറ്റോ ആണ് ചിത്രീകരിക്കേണ്ടത്. ആ രംഗം നന്നായി കിട്ടാന്‍വേണ്ടിയാണ് പട്ടിണിക്കിട്ടിരിക്കുന്നത്. ധൈര്യമായി പുലിയുടെ അടുത്തേക്ക് പോകാമോ എന്നൊക്കെ മമ്മൂക്ക ഇതിനിടെ ചോദിക്കുന്നുണ്ട്.

അടുത്തേക്ക് പോകുന്നതിന് മുന്‍പ് താന്‍ ആദ്യം അതിനെയൊന്ന് അഴിച്ചുവിട്, കാണട്ടെയെന്ന് പറഞ്ഞ് മാറിനിന്നു അദ്ദേഹം. കൂട് തുറന്നുകിട്ടിയ പുലി പരിശീലകന്റെ നിര്‍ദേശമൊന്നും കേട്ടില്ല. നേരെ ചെന്ന് ആടിനിട്ട് ഒരടി. രണ്ട് പീസാക്കി കുടഞ്ഞ് വലിച്ചെടുത്ത് കൂട്ടിനകത്തേക്ക് കൊണ്ടുപോയി. അതുകണ്ട് എന്റെ പട്ടി അഭിനയിക്കും ഈ സിനിമയില്‍ എന്ന് പറഞ്ഞ് മമ്മൂക്ക മുണ്ടും മടക്കിക്കുത്തി അവിടെനിന്ന് പോവുകയായിരുന്നു.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News