Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 11:35 am

Menu

Published on October 27, 2016 at 3:27 pm

പാര്‍ച്ച്ഡി’ലെ ലീക്കായ രംഗത്തിന്റെ ചിത്രീകരണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രാധികാ ആപ്‌തെ….

radhika-apte-reveals-how-her-steamy-sex-scene-in-parched

ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന് വിശേഷിപ്പിക്കാം രാധികാ ആപ്‌തെയെ.  ശക്തമായ കഥാപാത്രങ്ങളിലൂടെ അഭിനയമികവ് തെളിയിക്കുക മാത്രമല്ല, സിനിമക്ക് പുറത്തും ശക്തമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടും  രാധിക വ്യത്യസ്തയാകുകയാണ്.. ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും വ്യക്തായ കാഴ്ചപ്പാടുകളുണ്ട് രാധികക്ക്. കഥാപാത്രങ്ങളുടെ പൂര്‍ണതക്കായി ഏതു വെല്ലുവിളിയും ഏറ്റെടുക്കാനുള്ള ധൈര്യമുള്ള നടി. സദാചാരവാദികളുടെയും യാഥാസ്ഥിതികവാദികളുടെയും നിരന്തരവിമര്‍ശനങ്ങള്‍ക്ക് വിധേയയായപ്പോള്‍ ധീരമായി മറുപടി പറഞ്ഞ് രാധിക വാര്‍ത്തകളില്‍ നിറഞ്ഞു.

രാധികാ ആപ്‌തെയും തന്നിഷ്ട ചാറ്റര്‍ജിയും സുര്‍വീന്‍ ചൗളയും പ്രധാനകഥാപാത്രങ്ങളായെത്തിയ പാര്‍ച്ച്ഡിന്റെ പേരില്‍ ഏറെ പഴി കേട്ടു രാധിക. പാര്‍ച്ചഡില്‍ രാധികയും ആദില്‍ ഹുസൈനും ഒന്നിച്ചഭിനയിച്ച രംഗങ്ങള്‍ രാധികയുടെ നഗ്നരംഗങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടു. രാധിക അഭിനയിച്ച ബ്ലൂ ഫിലിമിലെ ക്ലിപ്പിങ് എന്ന തരത്തിലും വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടു. വിവാദമായ ആ രംഗങ്ങളുടെ ചിത്രീകരണത്തെപ്പറ്റി സംസാരിക്കുകയാണ് രാധിക. ഒരു ഗുഹക്കുള്ളില്‍ വെച്ചാണ് ഞാനും ആദില്‍ ഹുസൈനും ഒരുമിച്ചുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. വളരെ കുറച്ച് പേര്‍ മാത്രമെ ചിത്രീകരണസ്ഥലത്തുണ്ടായിരുന്നുള്ളൂ. പുറത്ത് കാത്തുനിന്നവരില്‍ ഭൂരിഭാഗവും കരുതിയത് അകത്തെന്തോ ഇറോട്ടിക് നൃത്തരംഗം ചിത്രീകരിക്കുകയാണെന്നാണ്.

radhika-apte-reveals-how-her-steamy-sex-scene-in-parched

ഞങ്ങള്‍ ഏറ്റവുമധികം രസിച്ച്, ആസ്വദിച്ച് ചെയ്ത രംഗങ്ങളിലൊന്നായിരുന്നു അത്. ചിത്രീകരണസമയത്ത് എത്രയാണ് ചിരിച്ചതെന്നറിയുമോ? സംവിധായിക ആഗ്രഹിച്ചത് കൊടുത്തു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ രംഗങ്ങളുടെ പേരില്‍ വിമര്‍ശിക്കുന്നവരും പ്രശംസിക്കുന്നവരും ഉണ്ട്.. പക്ഷേ എന്നെ സംബന്ധിച്ച് അഭിനയം ഒരു പഠനം കൂടിയാണ്. അത്തരത്തില്‍ നോക്കുമ്പോള്‍ ആ രംഗം എന്റെ കരിയറില്‍ പ്രാധാന്യമുള്ള ഒന്നാണ്.- രാധികാ ആപ്‌തെഉത്തരേന്ത്യന്‍ സ്ത്രീകളുടെ വരുണ്ടുണങ്ങിയ ദുരിതജീവിതമാണ് പാര്‍ച്ചഡ്. നാല്  സ്ത്രീജീവിതങ്ങളിലൂടെ കഥ പറയുന്ന ചിത്രം.

ശൈശവവിവാഹം, ഭര്‍ത്താവിനാല്‍ ശാരീരികവും മാനസികവുമായും പീഡിപ്പിക്കപ്പെടുന്നവര്‍, ഭര്‍ത്താലിനാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നവര്‍ ഇങ്ങനെ ഒട്ടേറെ സാമൂഹ്യപശ്ചാത്തലമുള്ള വിഷയങ്ങള്‍ സിനിമ പറഞ്ഞുവെക്കുന്നുണ്ട്്. എന്നാല്‍ പ്രമേയത്തിന്റെ പ്രസക്തിയല്ല പാര്‍ച്ചഡിനെ പ്രശസ്തമാക്കിയത്.  പ്രമേയത്തെ അപ്രസക്തമാക്കി ഒരു നടിയുടെ നഗ്നതാപ്രദര്‍ശനമെന്ന രീതിയില്‍ മാത്രം പാര്‍ച്ച്ഡിനെപ്പറ്റി ചര്‍ച്ച ചെയ്ത ഒാരോ ഇന്ത്യക്കാരന്റെയും മാനസികാവസ്ഥയെപ്പറ്റിയാണ് ചോദ്യങ്ങളുയരേണ്ടത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News