Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുടെയെല്ലാം വീടുകളിൽ സുലഭമായി ലഭ്യമാകുന്ന ഒന്നാണ് വെളുത്തുള്ളി.കറികള്‍ക്ക് മണവും രുചിയും പ്രദാനം ചെയ്യുക മാത്രമല്ല…നിരവധി ആരോഗ്യഗുണങ്ങൾ വെളുത്തുള്ളിക്കുണ്ട്. പുരാതനകാലം മുതല്‍ക്കേ നിരവധി രോഗങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കുമുള്ള ഔഷധമായി വെളുത്തുള്ളി ഉപയോഗിച്ച് വരുന്നു.എന്നാല്‍ ഏഴു ദിവസം, അതായത് ഒരാഴ്ച ചതച്ച വെളുത്തുള്ളി ഒരു ടീസ്പൂണ്‍ വെറുംവയറ്റില്‍, കഴിച്ചാല്‍ ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ പലതാണ്.അവ എന്തൊക്കെയാണ് നോക്കാം….
ഗ്യാസ്, അസിഡിറ്റി,നെഞ്ചെരിച്ചില്‍
ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവയകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ് വെറുംവയറ്റിലെ വെളുത്തുള്ളി വിദ്യ. ഇതിനു ശേഷം നിങ്ങള്‍ക്കു ധൈര്യമായി ഗ്യാസ് വരുത്തുന്ന ഭക്ഷണങ്ങളാണെങ്കിലും കഴിയ്ക്കാം.

വിഷാംശം
ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ ചെയ്യാവുന്ന ഒന്നാണിത്. ഇത് ക്യാന്‍സറടക്കമുള്ള പല രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കും.
വയറിളക്കം , ഛര്‍ദി
വയറിളക്കം , ഛര്‍ദിപോലുള്ള രോഗങ്ങള്‍ക്കും വെളുത്തുള്ളി വെറുംവയറ്റില്‍ കഴിയ്ക്കുന്നത് നല്ലൊരു പരിഹാരമാണ്.

പ്രതിരോധശേഷി
ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ഇതുവഴി കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാം.
ഹൈപ്പര്‍ ടെന്‍ഷന്‍
ചതച്ച ഒരു ടീസ്പൂണ്‍ വെളുത്തുള്ളി പച്ചയ്ക്കു വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ഹൈപ്പര്‍ ടെന്‍ഷന്‍ ഒഴിവാക്കാന്‍ നല്ലതാണ്.

നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍
വെറുംവയറ്റില്‍ വെളുത്തുള്ളി കഴിയ്ക്കുന്നത് നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്.
പാരസൈറ്റുകള്‍, വിരകള്‍
ശരീരത്തിലെ ദോഷകരമായ പാരസൈറ്റുകള്‍, വിരകള്‍ എന്നിവയെ പുറന്തള്ളാനും ഈ ഒരു ടീസ്പൂണ്‍ വെളുത്തുള്ളി മതി.
അപചയപ്രക്രിയ
ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു കത്തിച്ചു കളയുന്നതിനും തടി കുറയ്ക്കുന്നതിനും വെളുത്തുള്ളി വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

Leave a Reply