Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 16, 2025 2:35 am

Menu

Published on November 4, 2016 at 3:16 pm

അകാല നരയെ പിടിച്ച് കെട്ടാൻ ‘അത്ഭുത’ ഭക്ഷണം..!!

rich-foods-for-stopping-white-hair

ഇന്നത്തെ കാലത്ത് എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് അകാലനര. മുടി നരക്കുന്നതു വാർധക്യത്തിൻെറ ലക്ഷണമായാണ് കണ്ടിരുന്നത് എന്നാൽ ഇന്ന് വളരെ ചെറുപ്രായത്തിൽ തന്നെ പലരുടെയും മുടി നരയ്ക്കാറുണ്ട്. മുടിയിലെ മെലാനില്‍ എന്ന വസ്തുവിന്റെ അളവു കുറയുമ്പോഴാണ് മുടിയില്‍ നരയുണ്ടാകുന്നത്. ഇതാണ് മുടിയ്ക്കു കറുപ്പു നിറം നല്‍കുന്ന പദാര്‍ത്ഥം.വെള്ളത്തിന്റെ പ്രശ്‌നം, ഭക്ഷണത്തിലെ അപര്യാപ്തതകള്‍, ടെന്‍ഷന്‍, പാരമ്പര്യം തുടങ്ങിയവയെല്ലാം അകാലനരയ്ക്ക് ഇട വരുത്തുന്നുണ്ട്.ബ്യൂട്ടിപാര്‍ലറില്‍ പോയാല്‍ ഹെന്ന, ഡൈ തുടങ്ങിയ രണ്ടു വഴികളല്ലാതെ ഈ പ്രശ്‌നത്തിനു സ്ഥായിയായൊരു പരിഹാരം കണ്ടെത്താന്‍ സാധിച്ചെന്നു വരില്ല.ഭക്ഷണ കാര്യത്തില്‍ അല്‍പം ശ്രദ്ധ നല്‍കിയാല്‍ അകാല നരയെ ഇല്ലാതാക്കാം.ഇവിടെ പറയുന്ന ചില ഭക്ഷണങ്ങൾ അതിന് നിങ്ങളെ സഹായിക്കുന്നതാണ്.എന്തൊക്കെയാണ് അവയെന്ന് നോക്കാം….

ഇലക്കറികള്‍

ചീര, മുരിങ്ങ തുടങ്ങിയവ ധാരാളം കഴിയ്ക്കാം. ചീരയിലും മുരിങ്ങയിലും ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് അകാല നരയെ ചെറുക്കുന്നു.

food
ബീഫ് ലിവര്‍

ബീഫ് ലിവര്‍ അകാല നരയെ ചെറുക്കുന്ന ഒന്നാണ്. ഇതില്‍ ധാരാളം കൊപ്പറും സിങ്കും അടങ്ങിയിട്ടുണ്ട്. എന്നാല്‍ കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍ ഇത് കഴിയ്ക്കുമ്പോള്‍ അല്‍പം ശ്രദ്ധിയ്ക്കണം.

beef-liver

കൂണ്‍

കൂണ്‍ കഴിയ്ക്കുന്നതും അകാല നരയെ പ്രതിരോധിയ്ക്കുന്നതാണ്. ഇത് അകാല നര ഇല്ലാതാക്കി മുടിയ്ക്ക് ആരോഗ്യം നല്‍കുന്നു.

food

ബ്ലൂൂബെറി

ബ്ലൂബെറി ജ്യൂസും മറ്റും കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതും അകാല നരയെ ചെറുക്കുന്നു.

blue-berry

ഓയ്‌സ്‌റ്റേഴ്‌സ്

കടല്‍ വിഭവങ്ങളും കക്ക പോലുള്ള ഭക്ഷണ സാധനങ്ങളും കഴിയ്ക്കുന്നത് എന്തുകൊണ്ട്ും നല്ലതാണ്. ഇത് അകാല നരയെ ചെറുക്കും.

food

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News