Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നൂറുകോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടം ഇനി പുലിമുരുകന് സ്വന്തം.15 കോടിയോളം വിവിധ റൈറ്റ്സിലൂടെ നേടിയ ചിത്രത്തിന്റെ വിദേശത്തെ കളക്ഷന്‍ കൂടി കൂട്ടുമ്പോള്‍ കളക്ഷന്‍ നൂറ് കോടി കവിയും. കേരളത്തില്‍ നിന്നു മാത്രം ചിത്രം 65 കോടിക്കു മേല്‍ കളക്ട് ചെയ്തു. ഇപ്പോഴും പലയിടത്തും ടിക്കറ്റുകള്‍ കിട്ടാനില്ല പുലിമുരുകന്.
യുഎഇ-യില്‍ നിന്ന് 3 ദിവസം കൊണ്ട് 13 കോടിക്കു മുകളില്‍ നേടി സിനിമ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു അമേരിക്ക, യൂറോപ്പ്, എന്നിവടങ്ങളിലും ചിത്രം മികച്ച കലക്ഷന്‍ നേടുന്നുണ്ട്. ആദ്യദിന കലക്ഷന്‍, ആദ്യ വാര കലക്ഷന്‍, വേഗത്തില്‍ 10 കോടിയും 25 കോടിയും കലക്ഷന്‍ നേടിയ ചിത്രം എന്നിങ്ങനെ റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ച ആദ്യമായ 100 കോടി നേടുന്ന മലയാളസിനിമയെന്ന റെക്കോര്‍ഡും ഇനി പുലിമുരകന് സ്വന്തം.

കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി 325 സ്ക്രീനില്‍ റിലീസ് ചെയ്ത സിനിമ ആദ്യദിനം മാത്രം കൊയ്തത് 4.05 കോടി രൂപ. രണ്ടാം ദിനം 4.02 കോടി , മൂന്നാം ദിനം 4.83 കോടി. മൂന്ന് ദിവസം കൊണ്ട് 12.91 കോടി രൂപ. മലയാളത്തിലെ ആദ്യവാര കലക്ഷന്‍ റെക്കോര്‍ഡ് മൂന്നാം നാള് പിന്നിട്ടിരുന്നു മുരുകന്. ഇനിയുള്ള കാത്തിരുപ്പ് 150 കോടി ക്ലബില്‍ ചിത്രം ഇടം പിടിക്കുമൊയെന്നത് മാത്രമാണ്.
മോഹന്‍ലാല്‍ നായകനായി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന് കഴിഞ്ഞ മാസം ഏഴിനാണ് റിലീസ് ചെയ്തത്. ടോമിച്ചന് മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചത്. ഇന്ന് ചിത്രം

റിലീസായി ഒരു മാസം തികയുന്ന ഇന്ന് ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടം പിടിച്ചു. ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രത്തിന്റെ കളക്ഷന്‍ ഒരു ദിവസം പോലും പിന്നോട്ടുപോയിട്ടില്ല. ഒരു മാസത്തിനിടയില്‍ മലയാളത്തിലും ഇതര ഭാഷകളിലും നിരവധി ചിത്രങ്ങള്‍ വന്നെങ്കിലും ഒന്നും പുലിമുരുകന് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല.ചിത്രത്തിന് ഇപ്പോഴും ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ് പലയിടത്തും.
Leave a Reply