Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗര്‍ഭിണികള്‍ക്കൊരു സന്തോഷവാര്‍ത്ത. ഗര്‍ഭകാലത്ത് ശിശുവിന്റെ ഭാരവും ആരോഗ്യവും സംബന്ധിച്ച് ആശങ്കപ്പെടാത്ത അമ്മമാരുണ്ടാകില്ല.അത്തരം ആശങ്കകള്‍ ഇനി വേണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. അമ്മയുടെ മൂത്രം പരിശോധിക്കുന്നതിലൂടെ ഗര്‍ഭസ്ഥശിശുവിന്റെ ഭാരം അറിയാമെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. എന്‍എംആര്‍ സ്‌പെക്രോസ്‌കോപ്പി എന്ന വിദ്യയിലൂടെ ബയോംഡ് സെന്‍ട്രല്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.സ്റ്റിറോയിഡ് ഹോര്‍മോണുകളും ബ്രാന്‍ഞ്ച്ഡ് ചെയിന്‍ അമിനോ ആസിഡുകളും അമിത അളവില്‍ ഉത്പാദിപ്പിക്കപ്പെടുന്നതാണ് ശിശുവിന്റെ അമിതവളര്‍ച്ചക്കും അതുവഴി ഭാരക്കൂടുതലിനും കാരണമാകുന്നത്.
ഗര്‍ഭകാലത്ത് കുഞ്ഞിന് അവശ്യം വേണ്ട പോഷകങ്ങളിലൊന്നു കൂടിയാണ് ഈ ആസിഡുകള്‍. ഇവയുടെ അളവിലുണ്ടാകുന്ന മാറ്റം കുഞ്ഞിന്റെ തൂക്കത്തെ നേരിട്ട് ബാധിക്കുന്നു.അമ്മയുടെ ശരീരത്തിലെ അമിനോ ആസിഡിന്റെ അളവില്‍ 50 ശതമാനം വര്‍ധനയുണ്ടായാല്‍ കുഞ്ഞിന്റെ തൂക്കം 12.4 ശതമാനം വര്‍ധിക്കും.28നും 33നും ഇടയില്‍ പ്രായമുള്ള 800ഓളം ഗര്‍ഭിണികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം ആരംഭിച്ചത്. മൂന്നാം മാസത്തില്‍ 10ഓളം മൂത്രസാമ്പിളുകളിലായാണ് പഠനം നടത്തിയത്.ഗര്‍ഭകാലത്തെ പുകവലിയോ മദ്യപാനമോ ഒന്നും കുഞ്ഞിന്റെ ഭാരത്തെ ബാധിക്കില്ലെന്നും പഠനറിപ്പോര്‍ട്ടിലുണ്ട്.ഗര്‍ഭസ്ഥശിശുവിന്റെ ഭാരം സംബന്ധിച്ച് ഇതുവരെ നടന്നവയില്‍ ഏറ്റവും വ്യാപ്തിയുള്ള പഠനമായാണ് ബയോംഡ് മെഡിക്കല്‍സ് നടത്തിയ പഠനം വിലയിരുത്തപ്പെടുന്നത്.
Leave a Reply