Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കയ്യാങ്കളിയും തര്‍ക്കവുമൊക്കെ ഫുട്‌ബോള്‍ മത്സരത്തിനിടെ സാധാരണമാണ്. റെഫറിയുടെ തീരുമാനങ്ങളോട് താരങ്ങള്‍ക്ക് അതൃപ്‌തിയുണ്ടാകുക സ്വഭാവികവും. മെക്‌സിക്കോയില്‍ നടന്ന സംഭവം നോക്കുക.കളിക്കിടെ റെഡ് കാര്‍ഡ് കാണിച്ചതിന് റഫറിയെ തല കൊണ്ടിടിച്ച് കൊന്നു. അസംഭവ്യമെന്ന് തോന്നിയോ? എന്നാല്‍ സംഗതി സത്യമാണ്‌മെക്‌സിക്കോയിലെ ഒരു പ്രാദേശിക ഫുട്‌ബോള്‍ ലീഗിനിടെയാണ് സംഭവം.ഫൗള്‍ കാണിച്ചതിന് റൂബന്‍ റിവേര വാസ്‌ക്വിസ് എന്ന താരത്തിന് റെഫറി വിക്ടര്‍ ട്രേജോ ചുവപ്പുകാര്‍ഡ് കാണിക്കുകയായിരുന്നു.ദേഷ്യം വന്ന താരം റഫറിയെ തല കൊണ്ടിടിച്ചു. മൈതാനത്ത് ബോധംകെട്ട് വീണ റഫറിക്കടുത്തേക്ക് ഡോക്ടര്‍മാര്‍ ഓടിയടുത്തെങ്കിലും വിക്ടര്‍ തല്‍ക്ഷണം മരിച്ചിരുന്നു.സംഗതി പിശകാണെന്ന് മനസ്സിലാക്കിയ താരം മൈതാനം വിട്ടു. പിക്ക് അപ്പ് ട്രക്കില്‍ കയറി രക്ഷപ്പെട്ട പ്രതിക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.തലക്കേറ്റ കടുത്ത ആഘാതമാണ് വിക്ടറിന്റെ മരണത്തിനിടയാക്കിയതെന്ന് ഡോക്ടര്‍ാര്‍ പറഞ്ഞു.
Leave a Reply