Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 2:10 pm

Menu

Published on November 11, 2016 at 4:26 pm

ചീസ് കഴിക്കൂ, രക്തസമ്മര്‍ദ്ദം അകറ്റൂ…!!

eating-cheese-may-lower-high-blood-pressure

ചീസ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുമെന്ന് പഠനം. സോഡിയം കലര്‍ന്ന പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് ഹൃദയത്തെയും രക്തധമനികളെയും സംരക്ഷിക്കാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ചീസിലടങ്ങിയിട്ടുള്ള ഡയറി പ്രോട്ടീനിലെ ആന്റി ഓക്‌സിഡന്റ് പദാര്‍ഥങ്ങളാണ് സമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുന്നത്. ഉപ്പ് രക്തസമ്മര്‍ദ്ദം കൂട്ടുമെന്നാണ് ഇതുവരെയുള്ള ഗവേഷണങ്ങളും പഠനങ്ങളും പറയുന്നത്. എന്നാല്‍ ചീസ് പോലുള്ള പാലുത്പ്പന്നങ്ങളിലൂടെ ഉപ്പ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറക്കുമെന്നാണ് ആധുനിക പഠനങ്ങള്‍ പറയുന്നത്. അമേരിക്കയിലെ പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ചീസ് കഴിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദം കുറവാണെന്ന് തെളിഞ്ഞതായി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു. ചീസിലുള്ള ഉപ്പ് ശരീരത്തിലെ ധമനികളെ ഒരുതരത്തിലും ബാധിക്കുന്നില്ല. എന്നാല്‍ പാലുല്‍പ്പന്നങ്ങളിലല്ലാതെ നേരിട്ടുള്ള ഉപ്പ് ശരീരത്തിലെത്തുന്നത് രക്തസമ്മര്‍ദ്ദത്തിനിടയാക്കുന്നു. ഉപ്പ് മൂലം ഉയരുന്ന രക്തസമ്മര്‍ദ്ദത്തെ കുറക്കാന്‍ ചീസിലുള്ള പോഷകങ്ങള്‍ക്കും പ്രോട്ടീനും കഴിയും. പക്ഷേ ഇതൊക്കെയാണെങ്കിലും ഈ സംരക്ഷണം ദീര്‍ഘകാലം നിലനില്‍ക്കുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. പഠനത്തിന്റെ ഭാഗമായി ഉപ്പു കലര്‍ന്ന ബിസ്‌കറ്റ്, ചീസ്, സോയയില്‍ നിന്നുണ്ടാക്കിയ ചീസ് എന്നിവ ആളുകള്‍ക്ക് നല്‍കി. മൂന്ന് ദിവസത്തെ ഇടവേളയില്‍ ഇവ ഓരോന്നും അഞ്ച് ഘട്ടങ്ങളിലായി ഇവര്‍ക്ക് നല്‍കി. ലേസര്‍ ഡോപ്പ്‌ളര്‍ സാങ്കേതികവിദ്യ പയോഗിച്ച് ഇവ ഓരോന്നും ഓരോരുത്തരുടെയും ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പരിശോധിച്ച് താരതമ്യപ്പെടുത്തി. ഉപ്പു കലര്‍ന്ന ചീസ് കഴിച്ചവരുടെ രക്തധമനികള്‍ നന്നായി പ്രവര്‍ത്തിക്കുന്നതായും രക്തയോട്ടം കൂടിയതായും പഠനത്തിലൂടെ തെളിഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News